Quantcast

മന്ത്രിമാരുടെ എണ്ണം കൂടി, വാക്സിന്‍ വിതരണത്തില്‍ മാറ്റമില്ല; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

രാജ്യത്തെ പ്രതിദിന വാക്‌സിനേഷന്‍ സംബന്ധിച്ച കണക്കുകള്‍ സഹിതമാണ് രാഹുലിന്‍റെ ട്വീറ്റ്.

MediaOne Logo

Web Desk

  • Updated:

    2021-07-11 14:53:01.0

Published:

11 July 2021 2:50 PM GMT

മന്ത്രിമാരുടെ എണ്ണം കൂടി, വാക്സിന്‍ വിതരണത്തില്‍ മാറ്റമില്ല; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
X

കേന്ദ്രസര്‍ക്കാരിന്‍റെ വാക്സിന്‍ നയത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര മന്ത്രിമാരുടെ എണ്ണം കൂടിയെങ്കിലും വാക്സിന്‍ വിതരണത്തില്‍ മാറ്റമില്ലെന്നാണ് രാഹുലിന്‍റെ വിമര്‍ശനം. രാജ്യത്തെ പ്രതിദിന വാക്‌സിനേഷന്‍ സംബന്ധിച്ച കണക്കുകള്‍ സഹിതമാണ് അദ്ദേഹത്തിന്‍റെ ട്വീറ്റ്.

ഈ വര്‍ഷം അവസാനത്തോടെ വാക്സിനേഷന്‍ പൂര്‍ത്തിയാക്കുമെന്ന കേന്ദ്രസര്‍ക്കാര്‍ വാദം പൊള്ളയാണെന്നാണ് രാഹുല്‍ ചൂണ്ടിക്കാട്ടുന്നത്. 'എവിടെ വാക്സിന്‍?' എന്ന ഹാഷ്ടാഗോടുകൂടി ഹിന്ദിയിലാണ് രാഹുല്‍ ട്വീറ്റ് പങ്കുവെച്ചിരിക്കുന്നത്.

രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 60 ശതമാനം ആളുകള്‍ക്ക് 2021 ഡിസംബര്‍ അവസാനത്തോടെ രണ്ട് ഡോസ് വാക്സിന്‍ വിതരണം ചെയ്യണമെങ്കില്‍ ദിവസേന 80 ലക്ഷം പേര്‍ക്ക് വാക്സിന്‍ നല്‍കേണ്ടി വരും. എന്നാല്‍, കഴിഞ്ഞ ഏഴ് ദിവസമായി പ്രതിദിനം ശരാശരി 34 ലക്ഷം പേര്‍ക്ക് മാത്രമാണ് വാക്സിന്‍ ലഭിക്കുന്നതെന്ന് രാഹുല്‍ ട്വീറ്റില്‍ വ്യക്തമാക്കുന്നു.

അതേസമയം, രാജ്യത്തെ ആകെ വാക്സിനേഷന്‍ 37.60 കോടിയായി ഉയര്‍ന്നുവെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക്. 37.23 ലക്ഷം ഡോസ് വാക്സിനാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് വിതരണം ചെയ്തതെന്നും മന്ത്രാലയം പുറത്തുവിട്ട രേഖകള്‍ സൂചിപ്പിക്കുന്നു.

TAGS :

Next Story