Quantcast

പപ്പാ.. രാജ്യത്തിനായി നിങ്ങൾ കണ്ട സ്വപ്നം സാക്ഷാത്കരിക്കാനായി ഞാന്‍ ശ്രമിക്കും'; വൈകാരിക ട്വീറ്റുമായി രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ എന്നിവരുൾപ്പെടെ നിരവധി രാഷ്ട്രീയ നേതാക്കളും മുൻ പ്രധാനമന്ത്രിക്ക് ആദരാഞ്ജലികൾ അര്‍പ്പിച്ചു

MediaOne Logo

Web Desk

  • Published:

    21 Aug 2022 2:56 AM GMT

പപ്പാ.. രാജ്യത്തിനായി നിങ്ങൾ കണ്ട സ്വപ്നം സാക്ഷാത്കരിക്കാനായി ഞാന്‍ ശ്രമിക്കും; വൈകാരിക ട്വീറ്റുമായി രാഹുൽ ഗാന്ധി
X

ഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മവാർഷികദിനത്തിൽ വൈകാരിക ട്വീറ്റുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തിനുവേണ്ടിയുള്ള പിതാവിന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ ശ്രമിക്കുമെന്ന്‌രാ ഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ''പപ്പാ, ഓരോ നിമിഷവും നിങ്ങൾ എന്റെ കൂടെയുണ്ട്, എന്റെ ഹൃദയത്തിലുണ്ട്. രാജ്യത്തിനായി നിങ്ങൾ സ്വപ്നം കണ്ട സ്വപ്നം സാക്ഷാത്കരിക്കാൻ ഞാൻ എപ്പോഴും ശ്രമിക്കും ''.അദ്ദേഹം ട്വീറ്റ് ചെയ്തു.

രാജീവ് ഗാന്ധിയുടെ 78-ാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് അദ്ദേഹത്തിന്റെ ട്വീറ്റ്. 1991 മെയ് 21 ന് തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ ചാവേർ ബോംബ് സ്ഫോടനത്തിനിടെയാണ് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. രാജീവ് ഗാന്ധിയെ കൂടാതെ 14 പേരിലധികം പേർ അന്നത്തെ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു.

രാഹുൽ ഗാന്ധിക്ക് പുറമെ, ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര, റോബർട്ട് വാദ്ര, എംപി കെ.സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് നേതാക്കൾ ശനിയാഴ്ച രാവിലെ ഡൽഹിയിലെ വീർഭൂമിയിൽ രാജീവ് ഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ എന്നിവരുൾപ്പെടെ നിരവധി രാഷ്ട്രീയ നേതാക്കളും മുൻ പ്രധാനമന്ത്രിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.




TAGS :

Next Story