'ദ വയറി'ൽ പൊലീസ് പരിശോധന
പെഗാസസ് ഫോൺ ചോർത്തൽ പുറത്തു വിട്ട ഓൺലൈൻ മാധ്യമ സ്ഥാപനമായ ദ വയറിന്റെ ഓഫീസിൽ പൊലീസ് പരിശോധന. ഡൽഹിയിലെ ഓഫീസിലാണ് പരിശോധന നടക്കുന്നത്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള സാധാരണ പരിശോധന മാത്രമാണിതെന്നാണ് പൊലീസ് വാദം. ദൽഹി പൊലീസിന്റേത് വിചിത്രമായ നടപടിയാണെന്ന് ദ വയർ പ്രതികരിച്ചു.
'ആരാണ് വിനോദ് ദുവ?' 'ആരാണ് സ്വര ഭാസ്കർ?' ' എനിക്ക് നിങ്ങളുടെ വാടക കരാർ കാണാൻ കഴിയുമോ?' ' എനിക്ക് അഫ്‌റയോട് സംസാരിക്കാൻ കഴിയുമോ? ' തുടങ്ങിയ ചോദ്യങ്ങളാണ് പൊലീസ് ചോദിച്ചതെന്ന് ദ വയർ സ്ഥാപക എഡിറ്റർ സിദ്ധാർഥ് വരദരാജൻ പറഞ്ഞു.
Next Story
Adjust Story Font
16