Quantcast

കേന്ദ്ര റെയില്‍വേ മന്ത്രി ദുരന്തസ്ഥലത്ത്; രക്ഷാപ്രവർത്തനത്തിനായി ആറ് എൻ.ഡി.ആർ.എഫ് സംഘങ്ങൾക്കൂടി

ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കും ദുരന്തസ്ഥലത്തുണ്ട്

MediaOne Logo

Web Desk

  • Updated:

    2023-06-03 03:05:32.0

Published:

3 Jun 2023 3:01 AM GMT

RailwayMinister, AshwiniVaishnaw, Odishatrainaccident, Odishatraintragedy, Odisha
X

ഭുവനേശ്വർ: കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്്ണവ് ഒഡീഷ ട്രെയിൻ ദുരന്തം നടന്ന സ്ഥലത്തെത്തി. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കും സ്ഥലത്തുണ്ട്. അതിനിടെ, രക്ഷാപ്രവർത്തനത്തിനായി എൻ.ഡി.ആർ.എഫിന്റെ ആറ് സംഘങ്ങൾക്കൂടി എത്തിയിട്ടുണ്ട്. ദുരന്തത്തിൽ മരണം 233 ആയിട്ടുണ്ട്. രാവിലെയും ട്രെയിനുകൾക്കകത്ത് തിരച്ചിൽ തുടരുകയാണ്.

രക്ഷാപ്രവർത്തനത്തിനായി 200 ആംബുലൻസുകൾകൂടി സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. 45 ആരോഗ്യസംഘങ്ങളെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. 50 ഡോക്ടർമാർകൂടി പരിക്കേറ്റവരെ ചികിത്സിക്കാനെത്തിയിട്ടുണ്ട്. അയൽസംസ്ഥാനമായ ബംഗാളും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമാകുന്നുണ്ട്. അതിനിടെ, ഭുവനേശ്വർ വഴിയുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.

ഇന്നലെ രാത്രി ഏഴു മണിയോടെ രാജ്യത്തിൻറെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ട്രെയിൻ അപകടങ്ങളിലൊന്ന് സംഭവിച്ചത്. ഒഡീഷയിലെ ബഹനഗറിലാണ് മൂന്ന് ട്രെയിനുകൾ ഉൾപ്പെട്ട അപകടം. ബാലസോർ ജില്ലയിൽ മിനിറ്റുകളുടെ വ്യത്യാസത്തിലായിരുന്നു അപകടങ്ങൾ. ഒരേസമയത്ത് മൂന്ന് ട്രെയിനുകൾ അപകടത്തിൽപ്പെട്ടു. ഷാലിമാർ-ചെന്നൈ കോറമാണ്ഡൽ എക്‌സ്പ്രസ്, യശ്വന്ത്പൂർ-ഹൗറ എക്‌സ്പ്രസ് എന്നീ പാസഞ്ചർ ട്രെയിനുകൾക്കൊപ്പം ഒരു ചരക്ക് ട്രെയിനും അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Summary: Railway Minister Ashwini Vaishnaw reaches Odisha train accident spot

TAGS :

Next Story