സിൽവർ ലൈനിൽ ഓഹരി പങ്കാളിത്തമുള്ള റെയിൽവേ മന്ത്രി എരിതീയിൽ എണ്ണയൊഴിക്കുന്നു; ജോൺ ബ്രിട്ടാസ്
49 ശതമാനം ഓഹരി പങ്കാളിത്വമുള്ള റെയിൽവേയുടെ മന്ത്രി പദ്ധതിയിൽ നിന്നും അകലം പാലിക്കുന്നു
സിൽവർ ലൈനിൽ ഓഹരി പങ്കാളിത്തമുള്ള റെയിൽവേയുടെ മന്ത്രി പദ്ധതിയെ എതിർക്കുന്നവരോടൊപ്പം കൂടുന്നു എന്ന് ജോൺ ബ്രിട്ടാസ് എംപി. എരിതീയിൽ എണ്ണയൊഴിക്കുകയാണ് മന്ത്രി ചെയ്യുന്നത്. സംസ്ഥാനങ്ങൾക്ക് റെയിൽവേ വികസനത്തിൽ പങ്കാളിയാകാമെന്നു മോദി മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്. 49 ശതമാനം ഓഹരി പങ്കാളിത്വമുള്ള റെയിൽവേയുടെ മന്ത്രി പദ്ധതിയിൽ നിന്നും അകലം പാലിക്കുന്നു എന്നും എംപി രാജ്യസഭയിൽ ആരോപണമുയർത്തി.
അതെ സമയം അതിവേഗപാതകൾ രാജ്യത്തിനു വേണമെന്ന് മന്ത്രി വാചാലനാകുന്നു. എന്തിനാണ് സിൽവർ ലൈനിനെ മന്ത്രി എതിർക്കുന്നത്? മെട്രോമാൻ ഇ ശ്രീധരൻ മന്ത്രിയെ വന്നു കണ്ടു സിൽവർ ലൈനെ കുറിച്ച് പറഞ്ഞതോടെയാണ് കാര്യങ്ങൾ കീഴ്‌മേൽമറിഞ്ഞതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇ ശ്രീധരൻ ബിജെപി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിരുന്നു. പാലക്കാട് ഓഫീസ് തുറക്കുകയും ചെയ്തു. നിതിൻ ഗദ്കരിയേയും ഈ സംഘം സന്ദർശിച്ചു. എന്നാൽ വടപാവ് നൽകി മടക്കി അയക്കുകയായിരുന്നു. മലകൾ തുരന്നും തണ്ണീർ തടങ്ങൾ നികത്തിയും കൊങ്കൻ പാതയൊരുക്കിയ ഈ ശ്രീധരനാണ് കെ റെയിലിൽ പരിസ്ഥിതി വാദം ഉയർത്തുന്നത്. ഇത്തരത്തിലുള്ള കക്ഷി രാഷ്ട്രീയ സമ്മർദ്ദത്തിന് റെയിൽ മന്ത്രി വഴങ്ങരുതെന്നും ജോൺ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു.
Adjust Story Font
16