Quantcast

സർക്കാർ ജീവനക്കാർ ആർ.എസ്.എസിന്റെ ഭാഗമാകാൻ പാടില്ലെന്ന വിലക്ക് നീക്കി രാജസ്ഥാനും

കഴിഞ്ഞമാസം കേന്ദ്ര സർക്കാറും സമാനമായ തീരുമാനമെടുത്തിരുന്നു

MediaOne Logo

Web Desk

  • Published:

    24 Aug 2024 2:32 PM GMT

rss
X

ജയ്പുർ: സർക്കാർ ജീവനക്കാർക്ക് ആർ.എസ്.എസ് പ്രവർത്തനങ്ങളിൽ പ​ങ്കെടുക്കാനുള്ള വിലക്ക് നീക്കി രാജസ്ഥാനിലെ ബി.ജെ.പി സർക്കാർ. പേഴ്സനൽ വകുപ്പ് ​ജോയിന്റ് സെക്രട്ടറി രാജേന്ദ്ര സിങ് കാവ്യയാണ് 52 വർഷമായി തുടരുന്ന വിലക്ക് നീക്കിക്കൊണ്ട് ഉത്തരവിട്ടത്. 1972ലെയും 1981ലെയും നിർദേശങ്ങൾ പരിശോധിച്ചശേഷം നേരത്തേ നിരോധിച്ച സംഘടനകളുടെ പട്ടികയിൽനിന്ന് ആർ.എസ്.എസി​നെ ഒഴിവാക്കുകയാണെന്ന് ഉത്തരവിൽ വ്യക്തമാക്കി.

സർക്കാർ ജീവനക്കാർക്ക് ആർ.എസ്.എസിൽ പ്രവർത്തിക്കുന്നതിനുള്ള വിലക്ക് കഴിഞ്ഞമാസം കേന്ദ്ര സർക്കാറും നീക്കിയിരുന്നു. 1966ൽ ഇന്ദിരാ ഗാന്ധി ​പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് വിലക്ക് കൊണ്ടുവന്നത്. പേഴ്സനൽ, പബ്ലിക് ഗ്രീവ്നെസ് ആൻഡ് പെൻഷൻസ് മന്ത്രാലയമാണ് ഈ വിലക്ക് ജൂലൈയിൽ നീക്കിയത്. ഹരിയാന, ഹിമാചൽ പ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളും സർക്കാർ ജീവനക്കാർക്ക് ആർ.എസ്.എസിൽ പ്രവർത്തിക്കുന്നതിനുള്ള വിലക്ക് നീക്കിയിട്ടുണ്ട്.

TAGS :

Next Story