Quantcast

രാജസ്ഥാനില്‍ അധികാരത്തുടര്‍ച്ച ലക്ഷ്യമിട്ട് കോണ്‍ഗ്രസ്; ഭരണവിരുദ്ധ വികാരം വോട്ടായി മാറുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ്

കോൺഗ്രസും ബി.ജെ.പിയും മാറിമാറി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് രാജസ്ഥാൻ

MediaOne Logo

Web Desk

  • Published:

    11 Oct 2023 1:16 AM GMT

rajasthan bjp-congress
X

കോണ്‍ഗ്രസ്-ബി.ജെപി

ജയ്പൂര്‍: രാജസ്ഥാനിൽ അധികാര തുടർച്ച ലക്ഷ്യം വച്ച് കോൺഗ്രസ്‌. ജനക്ഷേമ പദ്ധതികളും ജാതി സെൻസസ് ഉൾപ്പെടെ ഉള്ള വിഷയം ഉയർത്തി ഭരണ വിരുദ്ധ വികാരം മറികടക്കാൻ ആകും എന്നാണ് കോൺഗ്രസ് പ്രതീക്ഷ. അതേ സമയം ഭരണവിരുദ്ധ വികാരം വോട്ടായി മാറും എന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ.

കോൺഗ്രസും ബി.ജെ.പിയും മാറിമാറി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് രാജസ്ഥാൻ.1990ന് ശേഷം ഒരിക്കൽ പോലും ഒരു പാർട്ടിക്കും സംസ്ഥാനത്ത് തുടർഭരണം ലഭിച്ചിട്ടില്ല. പതിവ് തിരുത്തിക്കുറിക്കുമെന്നും അധികാരത്തുടർച്ച നേടുമെന്നുമാണ് കോൺഗ്രസിന്‍റെ അവകാശവാദം.ഇതിനു ഭരണവിരുദ്ധ വികാരവും പാർട്ടിക്കുളളിലെ ആഭ്യന്തര തർക്കങ്ങളുമെല്ലാം കോൺഗ്രസിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത് .മുഖ്യമന്ത്രിയുടെ ജനക്ഷേമ പദ്ധതികളിലൂടെ ഭരണ വിരുദ്ധ വികാരം മറികടക്കാമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. ഭരണവിരുദ്ധ വികാരമാണ് ബി.ജെ.പിയുടെ പ്രധാന പ്രതീക്ഷ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുൻനിർത്തി കൊണ്ടുള്ള പ്രചാരണ പരിപാടികളാണ് ബി.ജെ.പി ആസൂത്രണം ചെയ്യുന്നത്.എന്നാൽ മുഖ്യമന്ത്രിസ്ഥാനാർഥിയായി ഉയർത്തിക്കാട്ടാത്തതിൽ മുൻ മുഖ്യമന്ത്രി വസുന്ധര രാജെയുടെ എതിർപ്പും ബി.ജെ.പിക്ക്‌ മറികടേക്കേണ്ടി വരും. പ്രബല സമുദായങ്ങളായ ജാട്ട്, രാജ്‍പുത്, ഗുജ്ജാർ തുടങ്ങിയവ ആർക്കൊപ്പം നിൽക്കും എന്നതിന്‍റെ അടിസ്ഥാനത്തിൽക്കൂടി ആയിരിക്കും ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം.ജാതി സെൻസസ് നടത്താനുള്ള പ്രഖ്യാപനത്തിലൂടെ ഇവരുടെ വോട്ടുകൾ പാളയത്തിലേക്ക് എത്തിക്കാം എന്നാണ് കോൺഗ്രസ്‌ പ്രതീക്ഷ.

TAGS :

Next Story