Quantcast

രാജസ്ഥാൻ കേന്ദ്ര സർവകലാശാലയിൽ ബിബിസി ഡോക്യുമെന്ററി കാണാത്തവർക്കും സസ്പെൻഷൻ

എ.ബി.വി.പി നൽകിയ ലിസ്റ്റ് പ്രകാരമാണ് സർവകലാശാല നടപടിയെടുത്തതെന്ന് വിദ്യാർത്ഥികൾ മീഡിയവണിനോട്

MediaOne Logo

Web Desk

  • Updated:

    2023-01-29 07:54:15.0

Published:

29 Jan 2023 6:23 AM GMT

BBC documentary
X

ജയ്പൂര്‍: രാജസ്ഥാൻ കേന്ദ്ര സർവകലാശാലയിൽ ബിബിസി ഡോക്യുമെന്ററി കാണാത്തവർക്കും സസ്പെൻഷൻ. വ്യാഴാഴ്ച ക്യാമ്പസിൽ ഇല്ലാതിരുന്നവരെയും സർവകലാശാല പുറത്താക്കിയതായി വിദ്യാർത്ഥികൾ ആരോപിച്ചു. എ.ബി.വി.പി നൽകിയ ലിസ്റ്റ് പ്രകാരമാണ് സർവകലാശാല നടപടിയെടുത്തതെന്നും എ.ബി.വി.പിയുടെ ഭീഷണിയുണ്ടെന്നും വിദ്യാർത്ഥികൾ മീഡിയവണിനോട് പറഞ്ഞു.

പത്ത് മലയാളി വിദ്യാർത്ഥികളടക്കം 11 പേരെയായിരുന്നു 14 ദിവസത്തേക്ക് രാജസ്ഥാന് കേന്ദ്ര സർവ്വകലാശാല പുറത്താക്കിയത്. വ്യാഴ്ചയായിരുന്നു വിദ്യാർഥികൾ അവരുടെ മൊബൈൽ ഫോണിലും ലാപ്ടോപ്പിലും ബിബിസിയുടെ ഇന്ത്യാ:ദി മോദി ക്യുസ്റ്റിന് ഡോക്യുമെന്ററി കണ്ടത്. ഡോക്യുമെന്ററി കാണുന്നത് സർവകലാശാല വിലക്കുകയും പ്രദർശനം നടത്തിയാൽ നടപടി സ്വീകരിക്കുമെന്ന് വിദ്യാർഥികൾക്ക് പ്രോക്ടർ ഈ മെയിൽ സന്ദേശം അയക്കുകയും ചെയ്തിരുന്നു. വ്യാഴ്ച കാമ്പസിൽ ഇല്ലാതിരുന്നവർക്കെതിരെയും നടപടി സ്വീകരിച്ച അധികൃതർ വിശദീകരം ചോദിക്കാതെയാണ് നടപടിയെടുത്തതെന്നും വിദ്യാർഥികൾ പറഞ്ഞു.

ഇന്നലെ രാത്രി ക്യാമ്പസിൽ നിന്നും ഹോസ്റ്റലിൽ നിന്നും പുറത്തായവർക്ക് എബിവിപിയുടെ ഭീഷണിയുണ്ടെന്നും വിദ്യാർഥികൾ പറഞ്ഞു. രാജ്യത്ത് ആദ്യമായാണ് ബിബിസി ഡോക്യുമെന്ററി കണ്ടതിന്റെ പേരിൽ ഒരു കേന്ദ്രസർവകലാശാല വിദ്യാർഥികളെ സസ്പെൻഡ് ചെയ്യുന്നത്. ഡൽഹി സർവകലാശാലയിൽ നടന്ന പ്രദർശനവും തുടർന്നുടനായ സംഘർഷത്തെയും കുറച്ച് പ്രത്യേക അന്വേഷണ സമിതി നാളെ വിസിക്ക് റിപ്പോർട്ട് സമർപ്പിക്കും.

TAGS :

Next Story