ജോധ്പൂരിൽ സംഘർഷം സൃഷ്ടിക്കാൻ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് ഡിജിപി
ജോധ്പൂരിലെ സമാധാനാന്തരീക്ഷം നശിപ്പിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നുണ്ട് എന്നാണ് രാജസ്ഥാൻ ഡിജിപി പറയുന്നത്. ജനങ്ങൾ തെറ്റായ വിവരങ്ങൾ വിശ്വസിക്കരുത് എന്നും ജോധ്പൂരിൽ സമാധാനം പുനസ്ഥാപിക്കാൻ സഹകരിക്കണം എന്നും ഡിജിപി എം.എൽ ലാദേർ പറഞ്ഞു.
രാജസ്ഥാൻ: ജോധ്പൂരിൽ വീണ്ടും സംഘർഷം സൃഷ്ടിക്കാൻ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് രാജസ്ഥാൻ ഡിജിപി എം എൽ ലാദേർ. സമാധാനം പൂർണമായും പുനസ്ഥാപിക്കുന്നത് വരെ കർഫ്യൂ പിൻവലിക്കേണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. സംഘർഷവുമായി ബന്ധപ്പെട്ട് ഇത് വരെ അറസ്റ്റിലായവരുടെ എണ്ണം 200 കടന്നു.
ജോധ്പൂരിലെ സമാധാനാന്തരീക്ഷം നശിപ്പിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നുണ്ട് എന്നാണ് രാജസ്ഥാൻ ഡിജിപി പറയുന്നത്. ജനങ്ങൾ തെറ്റായ വിവരങ്ങൾ വിശ്വസിക്കരുത് എന്നും ജോധ്പൂരിൽ സമാധാനം പുനസ്ഥാപിക്കാൻ സഹകരിക്കണം എന്നും ഡിജിപി എം.എൽ ലാദേർ പറഞ്ഞു. വീണ്ടും സംഘർഷം ഉണ്ടായേക്കാമെന്ന ആശങ്ക നിലനിൽക്കുന്നതിനാലാണ് ജോധ്പൂരിൽ വെച്ചിട്ടുള്ള അധിക പോലീസ് ഉദ്യോഗസ്ഥരെ പിൻവലിക്കാത്തത്. സമാധാനം പുനസ്ഥാപിക്കാൻ കൂടുതൽ ചർച്ചകൾ നടക്കാതെ ഇന്റർനെറ്റ് സേവനങ്ങൾ പുനസ്ഥാപിക്കേണ്ടതില്ല എന്നാണ് സർക്കാർ തീരുമാനം. നിലവിൽ 211 പേരെ ആണ് ജോധ്പൂർ സംഘർഷത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്തിട്ടുള്ളത്. സാമൂഹിക അന്തരീക്ഷം തകർക്കാൻ ശ്രമിച്ചു എന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇതിൽ 191 പേർക്കെതിരെ അനധികൃതമായ സംഘം ചേരലിനും കേസ് എടുത്തിട്ടുണ്ട്. ഈദ് ദിനത്തിൽ നടന്ന സംഘർഷത്തിൽ ആകെ രജിസ്റ്റർ ചെയ്തിട്ടുള്ളത് 19 എഫ്‌ഐആറുകൾ ആണ്. ഇതിൽ നാലെണ്ണം മാത്രമാണ് പോലീസ് നേരിട്ട് രജിസ്റ്റർ ചെയ്തത്. ബാക്കി 14 എഫ്‌ഐആറുകളും വിവിധ ആളുകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ്.
Adjust Story Font
16