രാജസ്ഥാനില്‍ 14 മണ്ഡലങ്ങളില്‍ ബി.ജെ.പിയുടെ കുതിപ്പ്, എട്ട് സീറ്റില്‍ കോണ്‍ഗ്രസ്
സിപിഐ(എം), രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടി, ഭാരത് ആദിവാസി പാർട്ടി എന്നിവ യഥാക്രമം സിക്കാർ, നാഗൗർ, ബൻസ്വാര മണ്ഡലങ്ങളിലാണ് ലീഡ് ചെയ്യുന്നത്
ജയ്പൂര്‍: 25 ലോക്‌സഭാ സീറ്റുകളിലേക്കും രാജസ്ഥാനിലെ ബൻസ്‌വാരയിലെ ഒരു നിയമസഭാ മണ്ഡലത്തിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. ഇതുവരെയുള്ള കണക്കനുസരിച്ച് ബി.ജെ.പി 14 സീറ്റുകളിലും എട്ട് സീറ്റുകളിലും മൂന്ന് ഇന്‍ഡ്യ സഖ്യ കക്ഷികള്‍ ഓരോ സീറ്റിലും ലീഡ് ചെയ്യുന്നു.
സിപിഐ(എം), രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടി, ഭാരത് ആദിവാസി പാർട്ടി എന്നിവ യഥാക്രമം സിക്കാർ, നാഗൗർ, ബൻസ്വാര മണ്ഡലങ്ങളിലാണ് ലീഡ് ചെയ്യുന്നത്. രാജസ്ഥാനിലെ 25 മണ്ഡലങ്ങളിലേക്ക് രണ്ട് ഘട്ടങ്ങളിലായിട്ടാണ് തെരഞ്ഞെടുപ്പ് നടന്നത്. ആദ്യഘട്ടത്തിൽ 57.65 ശതമാനവും രണ്ടാം ഘട്ടത്തിൽ 65.03 ശതമാനവും പോളിങ് രേഖപ്പെടുത്തി.25 മണ്ഡലങ്ങളില്‍ ബി.ജെ.പി ഒറ്റക്ക് മത്സരിച്ചപ്പോള്‍ കോണ്‍ഗ്രസ് 22 മണ്ഡലങ്ങളിലാണ് ജനവിധി തേടിയത്. ബിഎപി, സിപി.ഐ(എം),ആര്‍എല്‍പി പാര്‍ട്ടികള്‍ ബാക്കിയുള്ള സീറ്റുകളിലും മത്സരിച്ചു. കഴിഞ്ഞ 15 വർഷത്തിനിടയിൽ, എല്ലാ പൊതു തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിയുടെ വോട്ട് വിഹിതം വർധിച്ചിരുന്നു 2019 ൽ 59.1% ആയി.
2014ൽ രാജസ്ഥാനിലെ 25 പാർലമെൻ്റ് സീറ്റുകളും ബി.ജെ.പി തൂത്തുവാരിയപ്പോൾ, 2019ൽ 24 സീറ്റുകൾ നേടി, ബാക്കിയുള്ള ഒരു സീറ്റിൽ ആർഎൽപി വിജയിച്ചു.
Adjust Story Font
16