Quantcast

രാജസ്ഥാൻ തെരഞ്ഞെടുപ്പ് അരികെ; സച്ചിൻ കോൺഗ്രസ് പ്രവർത്തക സമിതിയിൽ, ഗെഹ്‌ലോട്ട് പുറത്ത്

രാജസ്ഥാനിൽ അധികാര തുടർച്ച ലക്ഷ്യമിട്ട് എഐസിസി സച്ചിൻ - ഗെഹ്‌ലോട്ട് തർക്കം പരിഹരിച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-08-20 15:32:24.0

Published:

20 Aug 2023 3:22 PM GMT

Rajasthan Elections; Sachin Pilot in Congress Working Committee, Ashok Gehlot out
X

ന്യൂഡൽഹി: രാജസ്ഥാൻ തെരഞ്ഞെടുപ്പ് അരികെയെത്തിയിരിക്കെ സംസ്ഥാനത്ത് വിമത ശബ്ദം ഉയർത്തിയിരുന്ന മുൻ ഉപമുഖ്യമന്ത്രിയും യുവനേതാവുമായ സച്ചിൻ പൈലറ്റിന് കോൺഗ്രസ് പ്രവർത്തക സമിതി അംഗത്വം. സച്ചിൻ പാർട്ടിയുടെ സുപ്രധാന സമിതിയുടെ അകത്തെത്തിയപ്പോൾ എതിരാളി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പുറത്തായി. ഗെഹ്‌ലോട്ടിനെതിരെ പ്രതിഷേധം ഉയർത്തുമ്പോഴും പാർട്ടിയെ പൂർണമായി നശിപ്പിക്കുന്ന നിലപാടുകൾ സച്ചിൻ സ്വീകരിച്ചിരുന്നില്ല. ഇതിനെ തുടർന്ന് പുതിയ പ്രവർത്തക സമിതിയെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പ്രഖ്യാപിച്ചപ്പോൾ യുവനേതാവ് ഇടം നേടുകയായിരുന്നു.

അതേസമയം, കോൺഗ്രസ് അധ്യക്ഷനാകണമെന്ന ആവശ്യം കോൺഗ്രസ് നേതൃത്വം നേരത്തെ ഗെഹ്‌ലോട്ടിന് മുമ്പിൽ വെച്ചപ്പോൾ അദ്ദേഹം മുഖ്യമന്ത്രി പദം നിലനിർത്തിക്കൊണ്ടാകണമെന്ന് വാശി പിടിച്ചിരുന്നു. 1998 മുതൽ 2003 വരെയും 2008 മുതൽ 2013 വരെയും ഗെഹ്‌ലോട്ട് മുഖ്യമന്ത്രിയായിരുന്നു. 1980ൽ ജോധ്പൂരിൽ നിന്ന് എംപിയുമായിരുന്നു. ഏഴാം ലോക്‌സഭ അസംബ്ലിയിൽ അംഗമായ അദ്ദേഹം എട്ട്, പത്ത്, 11, 12 എന്നീ അസംബ്ലികളിലും ജോധ്പൂരിൽ നിന്നുള്ള അംഗമായിരുന്നു.

അതേസമയം, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും കോൺഗ്രസ് പ്രവർത്തക സമിതിയിൽ നിന്ന് പുറത്തായിരിക്കുകയാണ്. കർണാടക തെരഞ്ഞെടുപ്പിൽ ഡി.കെ ശിവകുമാറിനൊപ്പം സുപ്രധാന പങ്ക് വഹിച്ചയാളാണ് സിദ്ധരാമയ്യ. 2013 മുതൽ 2018 വരെ സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്നു.

രാജസ്ഥാനിലെ അധികാരവും തർക്കവും

രാജസ്ഥാനിൽ കോൺഗ്രസിന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അധികാരം കിട്ടിയെങ്കിലും മുതിർന്ന നേതാവായ ഗെഹ്‌ലോട്ടും യുവനേതാവായ സച്ചിനും തമ്മിലുള്ള തർക്കം സ്ഥിരം തലവേദനയായിരുന്നു. ബിജെപി നേതാക്കളുടെ അഴിമതിയിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഈയടുത്ത് പരസ്യ സമരം തന്നെ നടത്തിയിരുന്നു സച്ചിൻ. എന്നാൽ രാജസ്ഥാനിൽ അധികാര തുടർച്ച ലക്ഷ്യമിട്ട് എഐസിസി പ്രശ്‌നം പരിഹരിക്കുകയായിരുന്നു. മുഴുവൻ നേതാക്കളും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടാൻ തയാറായെന്നും സ്ഥാനാർത്ഥികളെ സെപ്തംബറിൽ പ്രഖ്യാപിക്കുമെന്നും ഡൽഹിയിൽ നടന്ന യോഗത്തിന് ശേഷം കെ.സി വേണുഗോപാൽ അറിയിച്ചു. സച്ചിൻ പൈലറ്റ് പൊതു തീരുമാനത്തിന് ഒപ്പം നിൽക്കുമെന്ന് ഉറപ്പ് നൽകിയതായും കെ.സി വേണുഗോപാൽ പറഞ്ഞു.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ, രാജസ്ഥാന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി എസ്.എസ്. രൺധാവ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, സച്ചിൻ പൈലറ്റ് എന്നിവർ പങ്കെടുത്തിരുന്നു.

രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവർ രാജസ്ഥാനിൽ പ്രചാരണത്തിന് ഇറങ്ങുമെന്ന് യോഗം തീരുമാനിച്ചിട്ടുണ്ട്. 2024 ജനുവരി 14നാണ് രാജസ്ഥാൻ നിയമസഭ അസംബ്ലിയുടെ കാലാവധി കഴിയുന്നത്. അതിനാൽ 2023 നവംബറിന് മുമ്പോ നവംബറിലേ തെരഞ്ഞെടുപ്പ് നടക്കും.

പ്രവർത്തക സമിതിയിൽ 39 പേർ

മുൻ പ്രസിഡണ്ടുമാരായ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അടക്കം 39 പേരാണ് പ്രവർത്തക സമിതിയിലുള്ളത്. പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ മത്സരിച്ച തിരുവനന്തപുരം എംപി ശശി തരൂരും സച്ചിൻ പൈലറ്റിന് പുറമേ സമിതിയിൽ ഇടംപിടിച്ചു. 2022 ഒക്ടോബറിൽ അധ്യക്ഷനായി ചുമതലയേറ്റ് മാസങ്ങൾക്ക് ശേഷമാണ് ഖാർഗെ പ്രവർത്തക സമിതിയെ പ്രഖ്യാപിക്കുന്നത്.

കേരളത്തിൽനിന്ന് എകെ ആന്റണിയും സംഘടനാ ചുമതലയുള്ള പാർട്ടി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും സമിതിയിലുണ്ട്. കേരളത്തിൽനിന്നുള്ള മുതിർന്ന നേതാവ് രമേശ് ചെന്നിത്തല, സംഘടനാ തെരഞ്ഞെടുപ്പിൽ നേതൃമാറ്റം പരസ്യമായി ആവശ്യപ്പെട്ട മനീഷ് തിവാരി എന്നിവർ സ്ഥിരം ക്ഷണിതാക്കളുടെ പട്ടികയിൽ ഇടംപിടിച്ചു.

അധിർ രഞ്ജൻ ചൗധരി, അംബിക സോണി, മീരാ കുമാർ, ദിഗ്വിജയ് സിങ്, പി ചിദംബരം, മുകുൾ വാസ്നിക്, ആനന്ദ് ശർമ്മ, അജയ് മാക്കൻ, പ്രിയങ്ക ഗാന്ധി, അഭിഷേക് മനു സിങ്വി, സൽമാൻ ഖുർഷിദ്, ജയ്റാം രമേശ്, രൺദീപ് സിങ് ഹൂഡ, ഗൗരവ് ഗൊഗോയ് തുടങ്ങിയവരാണ് പട്ടികയിലെ പ്രമുഖർ. പാർട്ടിയിൽ നേതൃമാറ്റം ആവശ്യപ്പെട്ട ജി23 നേതാക്കൾക്ക് പ്രവർത്തക സമിതിയിലും മറ്റു സമിതികളിലും ഇടം ലഭിച്ചു എന്നതാണ് ശ്രദ്ധേയം.

മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കുന്ന വേളയിൽ കൂടിയാണ് കോൺഗ്രസ് തീരുമാനം.

സച്ചിനെതിരെയുള്ള ബി.ജെ.പി ആരോപണത്തിന് മറുപടിയുമായി ഗെഹ്ലോട്ട്

സച്ചിൻ പൈലറ്റിനെ ലക്ഷ്യമിട്ട് ബി.ജെ.പി ഉന്നയിച്ച ആരോപണത്തിന് മറുപടിയുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഈയിടെ രംഗത്ത് വന്നിരുന്നു. സച്ചിൻ പൈലറ്റിന്റെ പിതാവായ രാജേഷ് പൈലറ്റ് വ്യോമസേനയിൽ പൈലറ്റായിരുന്നപ്പോൾ മിസോറാമിൽ ബോംബിട്ടിട്ടുണ്ട് എന്നായിരുന്നു ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യയുടെ ആരോപണം. 1966 മാർച്ചിൽ മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാളിൽ ബോംബ് വർഷിച്ച ഇന്ത്യൻ എയർഫോഴ്സ് വിമാനങ്ങൾ പറത്തിയത് രാജേഷ് പൈലറ്റും സുരേഷ് കൽമാഡിയും ആണെന്നായിരുന്നു മാളവ്യയുടെ ട്വീറ്റ്.

ഇതിന് മറുപടിയുമായാണ് ഗെഹ്ലോട്ട് രംഗത്തെത്തിയിരുന്നത്. ബി.ജെ.പിയുടെ ആരോപണം ഇന്ത്യൻ വ്യോമസേനയെ അപമാനിക്കലാണെന്ന് ഗെഹ്ലോട്ട് ട്വീറ്റ് ചെയ്തു. കോൺഗ്രസ് നേതാവായിരുന്ന രാജേഷ് പൈലറ്റ് ഇന്ത്യൻ വ്യോമസേനയിലെ ധീരനായ പൈലറ്റായിരുന്നു. അദ്ദേഹത്തെ അപമാനിക്കുന്നതിലൂടെ ഇന്ത്യൻ വ്യോമസേനയുടെ ത്യാഗത്തെയാണ് ബി.ജെ.പി അധിക്ഷേപിക്കുന്നത്. രാജ്യം മുഴുവൻ ഇതിനെ അപലപിക്കണമെന്നും ഗെഹ്ലോട്ട് പറഞ്ഞു.

അമിത് മാളവ്യയുടെ ആരോപണം നിഷേധിച്ച് സച്ചിൻ പൈലറ്റ് ഇന്നലെ തന്നെ രംഗത്തെത്തിയിരുന്നു. വ്യോമസേനയുടെ പൈലറ്റ് എന്ന നിലയിൽ തന്റെ പിതാവ് ബോംബുകൾ വർഷിച്ചിട്ടുണ്ട്. എന്നാലത് 1971ലെ ഇന്ത്യ-പാക് യുദ്ധത്തിലായിരുന്നു. നിങ്ങൾ പറയുന്നതുപോലെ മിസോറാമിലല്ല, അത് കിഴക്കൻ പാകിസ്താനിലായിരുന്നു. 1966 മാർച്ച് അഞ്ചിനാണ് മിസോറാമിൽ പിതാവ് ബോംബിട്ടതെന്ന് നിങ്ങൾ പറയുന്നത്. എന്നാൽ 1966 ഒക്ടോബർ 29നാണ് പിതാവായ രാജേഷ് പൈലറ്റ് വ്യോമസേനയിൽ ചേർന്നത്. അതിന്റെ സർട്ടിഫിക്കറ്റും ഇതിനോടൊപ്പം ചേർക്കുന്നു-സച്ചിൻ ട്വീറ്റ് ചെയ്തു.

Rajasthan Elections; Sachin Pilot in Congress Working Committee, Ashok Gehlot out

TAGS :

Next Story