ഗെഹ്‌ലോട്ട് സർക്കാരിനു കീഴിൽ രാജസ്ഥാൻ ഇന്ത്യയുടെ പീഡന തലസ്ഥാനമായി മാറി: പരിഹസിച്ച് ബി.ജെ.പി
ഗെഹ്ലോട്ട് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്നും ബി.ജെ.പി ചൂണ്ടിക്കാട്ടി
ബി.ജെ.പി എം.പിമാരുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന്
ഡല്‍ഹി: അശോക് ഗെഹ്‍ലോട്ടിന്‍റെ ഭരണം മൂലം രാജസ്ഥാന്‍ ഇന്ത്യയുടെ ബലാത്സംഗ തലസ്ഥാനമായി മാറിയെന്ന് ബി.ജെ.പി . ഗെഹ്ലോട്ട് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്നും ബി.ജെ.പി ചൂണ്ടിക്കാട്ടി.
സ്ത്രീകളെ ബഹുമാനിക്കുന്ന പാരമ്പര്യമുള്ള സംസ്ഥാനം ബലാത്സംഗികളുടെ നാടായി മാറിയെന്നും ദലിത് വിഭാഗത്തില്‍ നിന്നുള്ള എം.പിയായ രഞ്ജീത കോലി പറഞ്ഞു. പാർട്ടിയുടെ മറ്റൊരു വനിതാ എംപിയായ ദിയാ കുമാരിയും കോൺഗ്രസ് സർക്കാരിനെ വിമർശിച്ചു. "രാജസ്ഥാൻ ബലാത്സംഗ തലസ്ഥാനമായി മാറിയിരിക്കുന്നു," ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ (NCRB) സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ കണക്കുകൾ ഉദ്ധരിച്ച് അവർ പറഞ്ഞു.രണ്ട് എംപിമാരും വാർത്താ സമ്മേളനത്തിൽ അടുത്തിടെ നടന്ന നിരവധി ലൈംഗികാതിക്രമ കേസുകളെക്കുറിച്ചും പരാമര്‍ശിച്ചു. വീട്ടില്‍ പോലും സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വധേരയെ രൂക്ഷമായി വിമർശിച്ച അവർ,പ്രിയങ്ക അവധിക്ക് രാജസ്ഥാനിലേക്ക് പോകാറുണ്ടെങ്കിലും ഇരയായ സ്ത്രീകളുടെ കുടുംബങ്ങളെ ഇതുവരെ കണ്ടിട്ടില്ലെന്ന് ആരോപിച്ചു.
കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ഭില്‍വാരയില്‍ 14കാരി കൂട്ടബലാത്സംഗത്തിനിരയായിരുന്നു. പെണ്‍കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ച ശേഷം തീ കൊളുത്തി കൊല്ലുകയായിരുന്നു. ഭിൽവാര ജില്ലയിലെ നൃസിംഗ്പുര ഗ്രാമത്തിൽ നിന്നുള്ള പെണ്‍കുട്ടിയെയാണ് ഇഷ്ടികച്ചൂളയിലിട്ട് കത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Adjust Story Font
16