വാക്‌സിന്‍ നല്‍കാന്‍ മെഡിക്കല്‍ സംഘം വീട്ടില്‍; കുത്തിവെച്ചാല്‍ ദേഹത്ത് പാമ്പിനെ വലിച്ചെറിയുമെന്ന് ഭീഷണി
രാജസ്ഥാനിലെ അജ്മീര്‍ ജില്ലയിലാണ് സംഭവം
വാക്സിനേഷനായി വീട്ടിലെത്തിയ മെഡിക്കല്‍ സംഘത്തെ പാമ്പിനെ കാണിച്ച് ഭയപ്പെടുത്തി സ്ത്രീ. രാജസ്ഥാനിലെ അജ്മീര്‍ ജില്ലയിലാണ് സംഭവം.വാക്സിന്‍ സ്വീകരിക്കാന്‍ ആളുകള്‍ എത്താത്ത സാഹചര്യത്തിലാണ് മെഡിക്കല്‍ സംഘം വീട് തോറും കയറി കുത്തിവെപ്പ് നടത്തുന്നത്.
വാക്സിന്‍ കുത്തിവെച്ചാല്‍ പാമ്പിനെ ദേഹത്തേക്ക് എറിയും.അജ്മീര്‍ ജില്ലയിലെ പിസംഗന്‍ പ്രദേശത്തുള്ള നാഗേലാവ് ഗ്രാമത്തിലാണ് കഴിഞ്ഞ ദിവസം മെഡിക്കല്‍ സംഘം വീടുകള്‍ കയറി പ്രതിരോധ കുത്തിവെപ്പ് നടത്താനിറങ്ങിയത്. അതിനിടെ മെഡിക്കല്‍ സംഘം കംലാ ദേവി എന്ന സ്ത്രീയുടെ വീട്ടിലുമെത്തി. കുത്തിവെപ്പ് എടുക്കാനായി സ്ത്രീയെ വിളിച്ചപ്പോള്‍ വീട്ടിനകത്ത് നിന്ന് കൈയില്‍ പാമ്പുമായി വന്ന് സംഘത്തെ ഭയപ്പെടുത്തുകയും ചെയ്തു. തന്നെ കുത്തിവെച്ചാല്‍ പാമ്പിനെ നിങ്ങള്‍ക്ക് നേരെ എറിയുമെന്ന് സ്ത്രീ ഭീഷണിപ്പെടുത്തുകയും ചെയ്തു.
താന്‍ വാക്സിന്‍ സ്വീകരിക്കില്ലെന്ന് സ്ത്രീ ആരോഗ്യപ്രവര്‍ത്തകരോട് ഉറപ്പിച്ചു പറയുന്നുണ്ട്. അതിനിടെ ഒരു ആരോഗ്യപ്രവര്‍ത്തക വാക്സിന്റെ പ്രാധാന്യത്തെ കുറിച്ച് സ്ത്രീയോട് പറയുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ താന്‍ വാക്സിനെടുക്കില്ലെന്ന് യുവതി ഉറപ്പിച്ചുപറയുന്നു. എന്നാല്‍ പിന്നീട് നാട്ടുകാര്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് സ്ത്രീ വാക്സിന്‍ സ്വീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
Adjust Story Font
16