15 ദിവസത്തിന് ശേഷം ബോധം തെളിഞ്ഞു; രാജു ശ്രീവാസ്തവ ജീവിതത്തിലേക്ക് തിരിച്ചുവരുന്നു
ജിമ്മിൽ ട്രെഡ്മിൽ വ്യായാമത്തിനിടെയാണ് നെഞ്ചുവേദനയെ തുടർന്ന് അദ്ദേഹം കുഴഞ്ഞുവീണത്. ആഗസ്റ്റ് 10നായിരുന്നു ഇത്. അന്നുതന്നെ അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റിക് വിധേയനാക്കിയിരുന്നു.
ന്യൂഡൽഹി: ഹൃദയാഘാതത്തെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിൽ കഴിയുന്ന ഹാസ്യനടൻ രാജു ശ്രീവാസ്തവയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. 15 ദിവസമായി അബോധാവസ്ഥയിൽ കഴിയുന്ന രാജു ശ്രീവാസ്തവക്ക് വ്യാഴാഴ്ച ബോധം തെളിഞ്ഞുവെന്ന് ഡോക്ടർമാർ അറിയിച്ചതായി അദ്ദേഹത്തിന്റെ പേഴ്‌സണൽ സെക്രട്ടറി ഗർവിത് നാരാങ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
ജിമ്മിൽ ട്രെഡ്മിൽ വ്യായാമത്തിനിടെയാണ് നെഞ്ചുവേദനയെ തുടർന്ന് അദ്ദേഹം കുഴഞ്ഞുവീണത്. ആഗസ്റ്റ് 10നായിരുന്നു ഇത്. അന്നുതന്നെ അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റിക് വിധേയനാക്കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിലായിരുന്നു. നടന്റെ ആരോഗ്യനില മെച്ചപ്പെടാനായി കുടുംബം പ്രത്യേക പൂജയും പ്രാർഥനകളും നടത്തിയിരുന്നു.
നിരവധി കോമഡി ഷോകളിലൂടെ ഹാസ്യരംഗത്ത് തന്റെ ഇടമുറപ്പിച്ച നടനാണ് രാജു ശ്രീവാസ്തവ. ഗ്രേറ്റ് ഇന്ത്യൻ ലാഫ്റ്റർ ചലഞ്ച്, കോമഡി സർക്കസ്, ദി കപിൽ ശർമ ഷോ, ശക്തിമാൻ തുടങ്ങിയ പരിപാടികളിൽ അദ്ദേഹം സാന്നിധ്യമറിയിച്ചിരുന്നു. മേനെ പ്യാർ കിയാ, തെസാബ്, ബാസിഗർ തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിരുന്നു.
Adjust Story Font
16