Quantcast

രാജസ്ഥാന്‍ രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയത് ആധികാരിക വിജയം

സ്വന്തം പാളയത്തിൽ നിന്ന് വോട്ട് ചോർന്നത് ബി.ജെ.പിയെ ഞെട്ടിപ്പിച്ചു

MediaOne Logo

Web Desk

  • Updated:

    2022-06-11 02:39:00.0

Published:

11 Jun 2022 1:46 AM GMT

രാജസ്ഥാന്‍ രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയത് ആധികാരിക വിജയം
X

ഡല്‍ഹി: രാജസ്ഥാനിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയത് ആധികാരിക വിജയം. 2 സീറ്റിലേക്ക് വിജയിക്കാനുള്ള അംഗബലമാണ് ഉണ്ടായിരുന്നെങ്കിൽ പോലും മൂന്ന് സീറ്റ് പാർട്ടിക്ക് നേടാനായി. സ്വന്തം പാളയത്തിൽ നിന്ന് വോട്ട് ചോർന്നത് ബി.ജെ.പിയെ ഞെട്ടിപ്പിച്ചു.

മൂന്ന് സ്ഥാനാർഥികളെ വിജയിപ്പിച്ചതോടെ ഹൈക്കമാന്‍ഡിന് മുഖ്യമന്ത്രി അശോക് ഗെലോട്ട് നൽകിയ വാക്ക് പാലിക്കാനായി. സ്വതന്ത്ര സ്ഥാനാർഥി സുഭാഷ് ചന്ദ്രയെ പിന്തുണച്ചു കോൺഗ്രസ് സ്ഥാനാർഥി പ്രമോദ് തിവാരിയെ തോൽപ്പിക്കാമെന്നായിരുന്നു ബി.ജെ.പി കണക്ക് കൂട്ടൽ. ആഗസ്ത് ഒന്നിന് രാജ്യസഭാ കാലാവധി പൂർത്തിയാക്കുന്ന സുഭാഷ് ചന്ദ്ര, സീ ന്യൂസ് ഉടമ കൂടിയാണ്. കോൺഗ്രസിന്‍റെ രണ്‍ദീപ് സുർജെവാല 43 വോട്ടും മുകൾ വസ്നിക് 42 വോട്ടും നേടിയതിനു പിന്നാലെയാണ് ജയിക്കാൻ വേണ്ട കൃത്യം 41 വോട്ട് നേടി പ്രമോദ് തിവാരിയും വിജയിച്ചത്. ബി.ജെ.പി നയങ്ങൾക്ക് ഏറ്റ തിരിച്ചടിയാണ് വിജയമെന്നു രണ്‍ദീപ് സുർജെവാല പറഞ്ഞു. കൂറുമാറി കോൺഗ്രസിനു വോട്ട് ചെയ്ത ശോഭ റാണി ഖുശാവയെ ബി.ജെ.പി സസ്പെൻഡ് ചെയ്തു. ചെറുകക്ഷികളെയും സ്വതന്ത്രരെയും ഒപ്പം നിർത്തിയാണ് കോൺഗ്രസ് വിജയം കൈപ്പത്തിക്കുള്ളിലാക്കിയത്.

TAGS :

Next Story