Quantcast

വനിതാ സംവരണ ബിൽ നിയമമാകാന്‍ ഇനി രാഷ്ട്രപതിയുടെ ഒപ്പിന്‍റെ അകലം മാത്രം

ലോക്സഭയിൽ 454 അനുകൂലിക്കുമ്പോഴും 2 പേര് എതിർത്തെങ്കിൽ രാജ്യസഭയുടെ അംഗീകാരം ഒറ്റമനസോടെയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-09-22 03:41:12.0

Published:

22 Sep 2023 1:03 AM GMT

womens reservation bill rajya sabha
X

പ്രധാനമന്ത്രി വനിതാ എം.പിമാര്‍ക്കൊപ്പം

ഡല്‍ഹി: വനിതാ സംവരണ ബിൽ രാജ്യസഭ കൂടി പാസാക്കിയതോടെ ഇനി നിയമമാകാൻ രാഷ്ട്രപതിയുടെ ഒപ്പിന്‍റെ അകലം മാത്രം . ലോക്സഭയിൽ 454 അനുകൂലിക്കുമ്പോഴും 2 പേര് എതിർത്തെങ്കിൽ രാജ്യസഭയുടെ അംഗീകാരം ഒറ്റമനസോടെയായിരുന്നു. ബില്ല് പാസായതോടെ സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു .

ലോക്സഭയ്ക്കു പിന്നാലെ രാജ്യസഭയും വനിതാ സംവരണ ബിൽ പാസാക്കിയതോടെ കാലം കാത്തിരുന്ന പച്ചക്കൊടിയാണ് പാർലമെന്‍റിൽ നിന്നും ഉയർന്നത് . സെൻസസും മണ്ഡല പുനർ നിർണയവും കഴിഞ്ഞാൽ മാത്രമേ സംവരണം സാധ്യമാകൂ . വേഗത്തിൽ നടപ്പാക്കണമെന്ന ഭേദഗതി, വോട്ടിങ്ങിനു തൊട്ടുമുന്‍പായി ഇടത് എം.പിമാർ പിൻവലിച്ചു . ഒബിസി വിഭാഗത്തിന് ഉപസംവരണം വേണമെന്ന ഭേദഗതി വോട്ടിനിട്ടപ്പോൾ പരാജയപ്പെട്ടു . ലോക്സഭയിൽ ഭേദഗതി വോട്ടിനിടാതെ കോൺഗ്രസ് പിൻവലിഞ്ഞെങ്കിലും രാജ്യസഭയിൽ അവസാന നിമിഷം വരെ ആവശ്യം ഉയർത്തി . കെ.സി വേണുഗോപാൽ ഉൾപ്പെടെയുള്ളവർ കൊണ്ടുവന്ന ഭേദഗതിയാണ് സഭ തള്ളിയത്.

വനിതാ സംവരണ ബില്ല് രാജ്യസഭയിൽ രണ്ടാം തവണയാണ് പാസാക്കുന്നത്. 2010 മാർച്ചിൽ ഒന്നാം യുപിഎ സർക്കാരിന്‍റെ കാലത്താണ് ആദ്യം പാസായത് . പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്തിയതിനാൽ പുതിയ ബില്ല് ആയിട്ടാണ് ഇത്തവണ അനുവദിച്ചത് . മുൻ ബില്ലിലെ പോലെ പാര്‍ലമെന്‍റിലേക്കും നിയമസഭയിലേക്കും 33 ശതമാനം സംവരണം എന്നതിൽ മാറ്റം വരുത്തിയില്ലെങ്കിലും പട്ടിക ജാതി പട്ടിക വർഗ വിഭാഗത്തിന് ഉപസംവരണം ഏർപ്പെടുത്തിയിട്ടുണ്ട് . പുതിയ പാർലമെന്‍റ് മന്ദിരത്തിലെ സമ്മേളനം അവസാനിക്കാൻ ഒരുദിവസം ബാക്കി നിൽക്കെയാണ് വെട്ടിക്കുറച്ചത്.



TAGS :

Next Story