എതിർപ്പുകളില്ലാതെ രാജ്യസഭയും കടന്ന് ഒബിസി ബിൽ
ഒ.ബി.സി പട്ടികയിൽ മാറ്റം വരുത്താനുള്ള അധികാരം കേന്ദ്രത്തിനു മാത്രമായി പരിമിതപ്പെടാൻ ഇടയാക്കിയ സുപ്രീംകോടതി വിധി മറികടക്കാനാണ് സർക്കാർ 127-ാം ഭരണഘടന ഭേദഗതി ബിൽ കൊണ്ടുവന്നത്.
ഒബിസി വിഭാഗങ്ങളുടെ പട്ടിക തയാറാക്കുന്നതിനുള്ള ബിൽ രാജ്യസഭയും പാസാക്കി. 187 പേരാണ് ബില്ലിനെ അനുകൂലിച്ചത്. അതേസമയം ഒരാൾ പോലും ബില്ലിനെ എതിർത്തില്ല. ബില്ല് ഇന്നലെ ലോകസഭ പാസാക്കിയിരുന്നു. ബില്ല് പാസായതോടെ ഒബിസി പട്ടിക നിശ്ചയിക്കുന്നതിനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് തിരിച്ചു കിട്ടും.
ഇന്നലെ ലോകസഭയിലും ഭരണ-പ്രതിപക്ഷ പിന്തുണയോട് കൂടിയാണ് ബില്ല് പാസായത്. 385 അംഗങ്ങളാണ് ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തത്.
ഒ.ബി.സി പട്ടികയിൽ മാറ്റം വരുത്താനുള്ള അധികാരം കേന്ദ്രത്തിനു മാത്രമായി പരിമിതപ്പെടാൻ ഇടയാക്കിയ സുപ്രീംകോടതി വിധി മറികടക്കാനാണ് സർക്കാർ 127-ാം ഭരണഘടന ഭേദഗതി ബിൽ കൊണ്ടുവന്നത്. ബിൽ പാസാക്കാൻ സർക്കാറുമായി സഹകരിച്ച പ്രതിപക്ഷം, സംവരണത്തിന് 50 ശതമാനമെന്ന പരിധി നീക്കണമെന്ന് ലോകസഭയിൽ ആവശ്യപ്പെട്ടിരുന്നു. രാജ്യത്ത് ജാതി സെൻസസ് നടത്തണമെന്ന ആവശ്യം ജെ.ഡി.യു, ബി.എസ്.പി, ഡി.എം.കെ തുടങ്ങിയ പാർട്ടികൾ മുന്നോട്ടുവെച്ചു.
Adjust Story Font
16