Quantcast

മുന്‍ സി.ബി.ഐ സ്‌പെഷ്യല്‍ ഡയരക്ടര്‍ രാകേഷ് അസ്താന പുതിയ ഡല്‍ഹി പൊലീസ് കമ്മീഷണര്‍

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ കീഴ്‌വഴക്കങ്ങള്‍ മറികടന്ന് അസ്താനയെ സി.ബി.ഐ തലപ്പത്ത് നിയമിച്ചത് വലിയ വിവാദമായിരുന്നു. രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ അദ്ദേഹത്തെ സി.ബി.ഐ മേധാവി സ്ഥാനത്ത് നിന്ന് മാറ്റി ബി.എസ്.എഫ് ഡയരക്ടറാക്കുകയായിരുന്നു.

MediaOne Logo

Web Desk

  • Published:

    27 July 2021 6:36 PM GMT

മുന്‍ സി.ബി.ഐ സ്‌പെഷ്യല്‍ ഡയരക്ടര്‍ രാകേഷ് അസ്താന പുതിയ ഡല്‍ഹി പൊലീസ് കമ്മീഷണര്‍
X

വിവാദ ഐ.പി.എസ് ഓഫീസറും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനുമായ രാകേഷ് അസ്താനയെ ഡല്‍ഹി പൊലീസ് കമ്മീഷണറായി നിയമിച്ചു. മുന്‍ സി.ബി.ഐ സ്‌പെഷ്യല്‍ ഡയരക്ടറായിരുന്ന അസ്താന ജൂലൈ 31ന് വിരമിക്കാനിരിക്കെ ഒരു വര്‍ഷം കാലാവധി നീട്ടിനല്‍കിയാണ് പുതിയ നിയമനം. നിലവില്‍ ബി.എസ്.എഫ് ഡയരക്ടര്‍ ജനറലായ അസ്താന ഉടന്‍ ഡല്‍ഹി പൊലീസ് മേധാവിയായി ചുമതലയേല്‍ക്കുമെന്ന് ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

ഗുജറാത്ത് കേഡര്‍ ഐ.പി.എസ് ഓഫീസറായ രാകേഷ് അസ്താന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും വിശ്വസ്തനാണ്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ കീഴ്‌വഴക്കങ്ങള്‍ മറികടന്ന് അസ്താനയെ സി.ബി.ഐ തലപ്പത്ത് നിയമിച്ചത് വലിയ വിവാദമായിരുന്നു. രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ അദ്ദേഹത്തെ സി.ബി.ഐ മേധാവി സ്ഥാനത്ത് നിന്ന് മാറ്റി ബി.എസ്.എഫ് ഡയരക്ടറാക്കുകയായിരുന്നു.

മോദി-അമിത് ഷാ അച്ചുതണ്ടിന്റെ വിശ്വസ്തനായ അസ്താനയെ വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോള്‍ കാലാവധി നീട്ടിനല്‍കി രാജ്യതലസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതില്‍ വ്യക്തമായ ലക്ഷ്യങ്ങളുണ്ടെന്നാണ് സൂചന. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായ് നിയമനത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി രംഗത്തെത്തി.

സി.ബി.ഐ സ്‌പെഷ്യല്‍ ഡയരക്ടര്‍, ഗോധ്രാ ട്രെയിന്‍ കത്തിക്കല്‍ കേസ് അന്വേഷിച്ച സംഘത്തിന്റെ മേധാവി, ബി.എസ്.എഫ് ഡയരക്ടര്‍ തുടങ്ങിയ നിരവധി ഉന്നത പദവികള്‍ ഗുജറാത്ത് കേഡര്‍ ഉദ്യോഗസ്ഥന് ഡല്‍ഹിയില്‍ ലഭിക്കുന്നതില്‍ ആരും മറ്റൊന്നും വിചാരിക്കരുതെന്ന് രാജ്ദീപ് സര്‍ദേശായ് ട്വീറ്റ് ചെയ്തു.

TAGS :

Next Story