Quantcast

കര്‍ഷക പഞ്ചായത്തിനെത്തിയ രാകേഷ് ടികായത്തിനെ ഡല്‍ഹി പൊലീസ് യു.പിയിലേക്ക് തിരിച്ചയച്ചു

നാളെ ജന്തര്‍ മന്ദറില്‍ നടക്കുന്ന കര്‍ഷക മഹാപഞ്ചായത്തില്‍ പങ്കെടുക്കാനെത്തിയ ടികായത്തിനെ ഗാസിപ്പൂരില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു

MediaOne Logo

Web Desk

  • Updated:

    21 Aug 2022 1:08 PM

Published:

21 Aug 2022 11:42 AM

കര്‍ഷക പഞ്ചായത്തിനെത്തിയ രാകേഷ് ടികായത്തിനെ ഡല്‍ഹി പൊലീസ് യു.പിയിലേക്ക് തിരിച്ചയച്ചു
X

ന്യൂഡല്‍ഹി: ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്ത സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് രാകേഷ് ടികായത്തിനെ യുപിയിലേക്ക് തിരിച്ചയച്ചു. തൊഴിലില്ലായ്മയ്‌ക്കെതിരായി നാളെ ജന്തര്‍ മന്ദറില്‍ നടക്കുന്ന കര്‍ഷക മഹാപഞ്ചായത്തില്‍ പങ്കെടുക്കാനെത്തിയ ടികായത്തിനെ ഗാസിപ്പൂരില്‍ വെച്ചാണ് മുന്‍കരുതല്‍ എന്ന നിലയില്‍ പോലീസ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിന് പിന്നാലെ മധു വിഹാര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച ശേഷം ടികായത്തിനോട് പോലീസ് ഉദ്യോഗസ്ഥര്‍ തിരിച്ചുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു. യുപിയിലേക്ക് തിരിച്ചയച്ചതോടെ മഹാപഞ്ചായത്തില്‍ ടികായത്തിന് പങ്കെടുക്കാനാകില്ല. ഡല്‍ഹി പോലീസിന് കര്‍ഷകരുടെ ശബ്ദം അടിച്ചമര്‍ത്താന്‍ സാധിക്കില്ലെന്നും അവസാനശ്വാസം വരെ പോരാട്ടം തുടരുമെന്നും അറസ്റ്റിന് പിന്നാലെ രാകേഷ് ട്വീറ്റ് ചെയ്തു.

TAGS :

Next Story