'പ്രിയപ്പെട്ട പ്രസിഡണ്ട് ഞങ്ങള്‍ ഇന്ത്യന്‍ കര്‍ഷകര്‍'; ജോ ബൈഡനെ ടാഗ് ചെയ്ത് കര്‍ഷകസമര നായകന്‍റെ ട്വീറ്റ്
ഭാരത് കിസാന്‍ യൂണിയന്‍ വക്താവും കര്‍ഷകസമരനായകനുമായ രാകേഷ് ടികായത്താണ് ട്വീറ്റ് ചെയ്തത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ഉഭയകക്ഷി ചര്‍ച്ച തുടങ്ങുന്നതിന് മണിക്കൂറുകള്‍ മുമ്പ് അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡനെ ടാഗ് ചെയ്ത് കര്‍ഷക സമരനായകന്‍റെ ട്വീറ്റ്. ഭാരത് കിസാന്‍ യൂണിയന്‍ വക്താവും കര്‍ഷകസമരനായകനുമായ രാകേഷ് ടികായത്താണ് ട്വീറ്റ് ചെയ്തത്.
'പ്രിയ പ്രസിഡണ്ട്. നരേന്ദ്രമോദി സര്‍ക്കാര്‍ അവതരിപ്പിച്ച 3 കര്‍ഷകബില്ലുകള്‍ക്കെതിരെ ഞങ്ങള്‍ ഇന്ത്യന്‍ കര്‍ഷകര്‍ ഇന്ന് തെരുവില്‍ സമരത്തിലാണ്. കഴിഞ്ഞ 11 മാസത്തിനുള്ളില്‍ 700 കര്‍ഷകര്‍ സമരത്തിനിടെ മരണപ്പെട്ടു കഴിഞ്ഞു. ഞങ്ങളെ രക്ഷിക്കാന്‍ ഈ കരിനിയമങ്ങള്‍ പിന്‍വലിക്കണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ ഞങ്ങളുടെ കാര്യം പരിഗണിക്കണം' രാകേഷ് ടികായത്ത് പറഞ്ഞു.
Dear @POTUS, we the Indian Farmers are protesting against 3 farm laws brought by PM Modi's govt. 700 farmers have died in the last 11 months protesting. These black laws should be repealed to save us. Please focus on our concern while meeting PM Modi. #Biden_SpeakUp4Farmers
— Rakesh Tikait (@RakeshTikaitBKU) September 24, ൨൦൨൧
നരേന്ദ്ര മോദി ഗവര്‍മെന്‍റ് പാസാക്കിയ 3 കര്‍ഷക ബില്ലുകള്‍ക്കെതിരെ 2020 നവംബര്‍ മുതല്‍ ഇന്ത്യയിലെ കര്‍ഷകര്‍ സമരത്തിലാണ്. ഇത് വരെ 11 തവണ കര്‍ഷകര്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും ബില്ലുകള്‍ കര്‍ഷകര്‍ക്ക് അനുകൂലമാണെന്നും അവ പിന്‍വലിക്കില്ലെന്നുമാണ് ഇപ്പോഴും സര്‍ക്കാര്‍ നിലപാട്.
Adjust Story Font
16