Quantcast

അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠ ഇന്ന്; ചടങ്ങുകൾ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ

പ്രതിഷ്ഠാ ചടങ്ങ് ബി.ജെ.പിയുടെ രാഷ്ട്രീപരിപാടിയാക്കിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നിരയായ ഇൻഡ്യ മുന്നണി നേതാക്കൾ ഒന്നടങ്കം ബഹിഷ്‌കരിക്കുകയാണ്.

MediaOne Logo

Web Desk

  • Updated:

    2024-01-22 01:34:44.0

Published:

22 Jan 2024 12:39 AM GMT

Congress leaders will visit Ram Temple Ayodhya
X

അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങ് ഇന്ന് നടക്കും. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ. ചടങ്ങ് ബി.ജെ.പിയുടെ രാഷ്ട്രീപരിപാടിയാക്കിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നിരയായ ഇൻഡ്യ മുന്നണി നേതാക്കൾ ഒന്നടങ്കം ബഹിഷ്‌കരിക്കുകയാണ്. രാജ്യത്തിന്റെ പരിപാടിയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വിവിധ സർക്കാർ സ്ഥാപനങ്ങൾക്കും സംസ്ഥാനങ്ങളിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

പതിറ്റാണ്ടുകൾ നീണ്ട തർക്കത്തിന് ഒടുവിൽ അയോധ്യയിൽ ബാബരി മസ്ജിദ് നിലകൊണ്ട സ്ഥലത്ത് രാമക്ഷേത്രം ഉയരുകയാണ്. സുപ്രിംകോടതി വിധിയാണ് തർക്കപ്രദേശത്ത് രാമക്ഷേത്രം നിർമിക്കാൻ അവസരമൊരുക്കിയത്. ക്ഷേത്രം പൊളിച്ചല്ല പള്ളി നിർമിച്ചതെന്ന് കണ്ടെത്തിയെങ്കിലും ബാബരി ഭൂമി ക്ഷേത്രത്തിന് വിട്ടുനൽകുയായിരുന്നു കോടതി. വിധിക്ക് പിന്നാലെ രാമജൻമഭൂമി ട്രസ്റ്റ് ക്ഷേത്ര നിർമാണം തുടങ്ങി. ഫൈസാബാദിനെ അയോധ്യയെന്ന് നാമകരണം ചെയ്ത് യോഗി സർക്കാർ നീക്കങ്ങൾക്ക് വേഗത വർധിപ്പിച്ചു. പ്രതിഷ്ഠാ ചടങ്ങിന് നേതൃത്വം നൽകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ പത്തരയോടെ അയോധ്യയിൽ എത്തും. സരയൂ നദിയിൽ സ്‌നാനം ചെയ്ത് കാൽനടയായി ക്ഷേത്രത്തിൽ എത്തുന്ന മോദി ശ്രീലകത്ത് പ്രവേശിക്കുമ്പോൾ ആർ.എസ്.എസ് അധ്യക്ഷൻ ഉൾപ്പെടെയുള്ള നേതാക്കൾ അവിടെ ഉണ്ടാകും. 12.20ന് ആരംഭിക്കുന്ന ചടങ്ങിൽ പ്രതിഷ്ഠയുടെ കണ്ണിലെ കെട്ടഴിച്ച് കണ്ണാടിയിൽ ബിംബം വിഗ്രഹത്തെ കാണിക്കും. വിഗ്രഹത്തിൽ പ്രധാനമന്ത്രി അഞ്ജനം കൂടി എഴുതുന്നതോടെ പ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയാകും.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ നടക്കുന്ന ചടങ്ങിലേക്ക് രാജ്യത്തിന്റെ അകത്തുനിന്നും പുറത്ത് നിന്നുമുള്ള എണ്ണായിരം പേർക്കാണ് ക്ഷണം. കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് ഇന്ന് പകുതി ദിനവും അവധി ആണ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് പുറമെ ഡൽഹി, ഹിമാചൽപ്രദേശ് സംസ്ഥാന സർക്കാരുകളും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷ്ഠാ ദിനത്തിൽ വിശ്വഭാരതി സർവകലാശാലയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തി മതാചാരങ്ങൾ ബി.ജെ.പി ലംഘിക്കുന്നു എന്ന ആരോപണം ശക്തമായിട്ടുണ്ട്. രാമൻ ബി.ജെ.പിയുടെ മാത്രമല്ല എന്നും രാമരാജ്യമെന്നാൽ സമത്വമെന്നാണ് അർഥമെന്നും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല പറഞ്ഞു. രാമക്ഷേത്രത്തിൽ പ്രതിഷ്ഠാ ചടങ്ങുകൾ നടക്കുമ്പോൾ ചടങ്ങ് ബഹിഷ്‌കരിക്കുന്ന രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള ഇൻഡ്യ മുന്നണി നേതാക്കൾ വിവിധ സംസ്ഥാനങ്ങളിൽ ക്ഷേത്ര ദർശനം നടത്തും.

TAGS :

Next Story