ശശി തരൂരിനും അക്ഷരപ്പിശകോ!? ട്രോളുമായി കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ
കഴിഞ്ഞ ദിവസം നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റുമായി ബന്ധപ്പെട്ട ട്വീറ്റിൽ കേന്ദ്രമന്ത്രി രാംദാസ് അത്താവാലയെ ഉന്നംവച്ചുള്ള ട്രോൾ ബൂമറാങ്ങായി തിരിച്ചടിക്കുകയായിരുന്നു
ഇംഗ്ലീഷിലെ നീളമേറിയതും അപരിചിതമായതുമായ വാക്കുകൾ പരിചയപ്പെടുത്തി സമൂഹമാധ്യമങ്ങളെ കൈയിലെടുക്കാറുള്ളയാളാണ് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. അദ്ദേഹം പരിചയപ്പെടുത്തി floccinaucinihilipilification ഇനിയും ആരും മറന്നുകാണില്ല. എന്നാൽ, ഇംഗ്ലീഷ് ഭാഷാ പണ്ഡിതനെന്ന് എല്ലാവരും കരുതുന്ന ശശി തരൂരിനും അക്ഷരപ്പിശക് സംഭവിക്കാമോ?
കഴിഞ്ഞ ദിവസം നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിനെ പരിഹസിച്ചുകൊണ്ട് തരൂർ ഇട്ട ട്വീറ്റിലാണ് അക്ഷരപ്പിശക് പിണഞ്ഞത്. ട്വീറ്റിൽ കേന്ദ്രമന്ത്രി രാംദാസ് അത്താവാലയെ ഉന്നംവച്ചുള്ള ട്രോൾ ബൂമറാങ്ങായി തിരിച്ചടിക്കുകയായിരുന്നു. ട്വീറ്റ് ഇങ്ങനെയായിരുന്നു:
''ബജറ്റ് ചർച്ചയ്ക്ക് രണ്ടു മണിക്കൂറോളം നീണ്ട മറുപടി. മന്ത്രി രാംദാസ് അത്താവാലെയുടെ മുഖത്തെ അമ്പരപ്പും അവിശ്വസനീയതയും നിറഞ്ഞ ആ ഭാവം എല്ലാം പറയുന്നുണ്ട്. സമ്പദ്വ്യവസ്ഥയെയും ബജറ്റിനെയും കുറിച്ചുള്ള ധനമന്ത്രി നിർമല സീതാരാമൻറെ അവകാശവാദങ്ങൾ മുൻനിരയിലിരിക്കുന്നവർക്കുപോലും വിശ്വസിക്കാൻ കഴിയില്ല!''
Dear Shashi Tharoor ji, they say one is bound to make mistakes while making unnecessary claims and statements.
— Dr.Ramdas Athawale (@RamdasAthawale) February 10, 2022
It's not "Bydget" but BUDGET.
Also, not rely but "reply"!
Well, we understand! https://t.co/sG9aNtbykT
എന്നാൽ, ട്വീറ്റിൽ Budgetനു പകരം Bydget എന്നും replyക്കു പകരം rely എന്നും തെറ്റായായിരുന്നു ടൈപ്പ് ചെയ്തിരുന്നത്. ഇതു ചൂണ്ടിക്കാട്ടിയായിരുന്നു അത്താവാലെയുടെ പ്രത്യാക്രമണം. പ്രിയപ്പെട്ട ശശി തരൂർ, അനാവശ്യ അവകാശവാദങ്ങളും പ്രസ്താവനകളും നടത്തുമ്പോൾ തെറ്റുവരുത്താനിടയുണ്ടെന്നു പറയാറുണ്ടെന്നും അതുകൊണ്ട് ഈ തെറ്റുകൾ മനസ്സിലാക്കാമെന്നുമായിരുന്നു അത്താവാലെയുടെ തിരിച്ചടി.
തെറ്റ് സമ്മതിച്ച് തരൂർ പിന്നീട് അത്താവാലെയ്ക്ക് മറുപടിയും നൽകി. അശ്രദ്ധമായ ടൈപ്പിങ് മോശം ഇംഗ്ലീഷിനെക്കാളും ഗുരുതരമായ കുറ്റമാണെന്ന് ചെറുതായി ന്യായീകരിക്കാനും തരൂർ ശ്രമിച്ചു.
Summary: ''They say one is bound to make mistakes while making unnecessary claims and statements'', Ramdas Athawale points out typo in Shashi Tharoor's tweet in response to jibe on Twitter
Adjust Story Font
16