ആലത്തൂരിൽ രമ്യ ഹരിദാസ് പിന്നിൽ; സുരേഷ് ഗോപി തൃശൂരിൽ മുന്നിൽ
വടകരയിൽ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ ലീഡ് ചെയ്യുമ്പോൾ പത്തനംതിട്ടയിൽ എൽഡിഎഫ് സ്ഥാനാർഥി തോമസ് ഐസക്കാണ് മുന്നിൽ.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഒരു മണിക്കൂർ പിന്നിടുമ്പോൾ പുറത്തുവരുന്ന ആദ്യ ഫലസൂചനകളിൽ ആലത്തൂരിൽ സിറ്റിങ് എം.പിയും കോൺഗ്രസ് സ്ഥാനാർഥിയുമായ രമ്യ ഹരിദാസ് പിന്നിൽ.
എൽഡിഎഫ് സ്ഥാനാർഥിയും മന്ത്രിയുമായ കെ. രാധാകൃഷ്ണനാണ് മുന്നിൽ. അതേസമയം, തൃശൂരിൽ യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർഥികളെ പിന്തള്ളി എൻഡിഎ സ്ഥാനാർഥിയും നടനുമായ സുരേഷ് ഗോപിയാണ് മുന്നിൽ.
വടകരയിൽ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ ലീഡ് ചെയ്യുമ്പോൾ പത്തനംതിട്ടയിൽ എൽഡിഎഫ് സ്ഥാനാർഥി തോമസ് ഐസക്കാണ് മുന്നിൽ. ഇവിടെ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയാണ് രണ്ടാം സ്ഥാനത്ത്. വയനാട്ടിൽ സിറ്റിങ് എം.പിയും കോൺഗ്രസ് സ്ഥാനാർഥിയുമായ രാഹുൽ ഗാന്ധിയാണ് മുന്നിൽ.
കൊല്ലത്ത് എൻ.കെ പ്രേമചന്ദ്രനും കോട്ടയത്ത് എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടനും ഇടുക്കിയിൽ യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസുമാണ് ലീഡ് ചെയ്യുന്നത്. തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർഥി ശശി തരൂരും കണ്ണൂരിൽ എൽഡിഎഫ് സ്ഥാനാർഥി എം.വി ജയരാജനുമാണ് മുന്നിൽ.
Adjust Story Font
16