Quantcast

ലൈംഗികാതിക്രമ കേസ്: പ്രജ്വൽ രേവണ്ണ നാളെ തിരിച്ചെത്തും

പീഡന ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ കഴിഞ്ഞ മാസം 26 ന് ജർമ്മനിയിലേക്ക് കടന്നതായിരുന്നു പ്രജ്വൽ

MediaOne Logo

Web Desk

  • Published:

    15 May 2024 8:13 AM

Rape case,Bengaluru,Prajwal Revanna,NCP,Prajwal Revanna case,latest national news ,പ്രജ്വല്‍ രേവണ്ണ,ലൈംഗികാതിക്രമകേസ്,ബെഗളൂരു
X

ബെഗളൂരു: ലൈംഗികാതിക്രമ കേസിൽ പ്രതി ചേർക്കപ്പെട്ട എം.പിയും ഹാസനിലെ എൻ.ഡി.എ സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണ നാളെ പുലർച്ചെ ബെഗളൂരുവിൽ തിരിച്ചെത്തും. പീഡന ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ കഴിഞ്ഞ മാസം 26 ന് ജർമ്മനിയിലേക്ക് കടന്നതായിരുന്നു പ്രജ്വൽ. സംഭവം സംബന്ധിച്ച് പ്രത്യേക സംഘം അന്വേഷണം തുടരുന്നതിനിടെയാണ് പ്രജ്വലിന്റെ മടങ്ങിവരവ്.

പ്രജ്വലിനെ കണ്ടെത്താനായി നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. മ്യൂണിക്കിൽ നിന്നും പുലർച്ചെ എത്തുന്ന വിമാനത്തിലാണ് പ്രജ്വൽ ബെഗളൂരുവിൽ എത്തുക. ലൈംഗീകപീഡന കേസിൽ പ്രജ്വലിന്റെ പിതാവ് എച്ച്.ഡി രേവണ്ണ നേരത്തെ അറസ്റ്റിലായിരുന്നു.


TAGS :

Next Story