Quantcast

ഹിജാബ് ധരിക്കാത്തതുകൊണ്ടാണ് രാജ്യത്ത് ബലാത്സംഗ കേസുകൾ വർധിക്കുന്നത്; വിവാദ പരാമർശവുമായി കോൺഗ്രസ് എം.എൽ.എ

ഹിജാബ് ധരിക്കുന്നത് വിലക്കിയതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ നിലനിൽക്കുന്നതിനിടെയാണ് എം.എൽ.എയുടെ വിവാദ പരാമർശം

MediaOne Logo

Web Desk

  • Published:

    14 Feb 2022 5:45 AM GMT

ഹിജാബ് ധരിക്കാത്തതുകൊണ്ടാണ് രാജ്യത്ത് ബലാത്സംഗ കേസുകൾ വർധിക്കുന്നത്; വിവാദ പരാമർശവുമായി കോൺഗ്രസ് എം.എൽ.എ
X

ചില സ്ത്രീകൾ ഹിജാബ് ധരിക്കാത്തതുകൊണ്ടാണ് ഇന്ത്യയിൽ ബലാത്സംഗ നിരക്ക് കൂടുന്നതെന്ന് കർണാടകയിലെ കോൺഗ്രസ് എം.എൽ.എ സമീർ അഹമ്മദ്. സ്‌കൂളുകളിലും കോളജുകളിലും ഹിജാബ് ധരിക്കുന്നത് വിലക്കിയതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ നിലനിൽക്കുന്നതിനിടെയാണ് എം.എൽ.എയുടെ വിവാദ പരാമർശം.നമ്മുടെ ഇടയിലുള്ള ചിലർ ഹിജാബ് ധരിക്കാറില്ല. ഹിജാബ് ധരിക്കുന്നത് നിർബന്ധമല്ല, എന്നിരുന്നാലും നമ്മുടെ സ്ത്രീകളുടെ സുരക്ഷയ്ക്കായി ഹിജാബ് ധരിക്കാൻ ഞാൻ ആവശ്യപ്പെടുന്നു. രാജ്യത്ത് ബലാത്സംഗങ്ങളുടെ സ്ഥിതിവിവരക്കണക്കുകൾ ലഭിച്ചതിന് ശേഷം എന്നോട് സംവാദത്തിന് വരൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്‍ലാമനുസരിച്ച് എല്ലാവരും അഞ്ച് തവണ നമസ്‌കരിക്കണം. എന്നാൽ പലരും അത് ചെയ്യാറില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകൾ ഹിജാബ് ധരിച്ചാൽ ബലാത്സംഗങ്ങൾ കുറയുമെന്നും ഹുബ്ബള്ളിയിലെ എം.എൽ.എ കൂടിയായ സമീർ അഹമ്മദ് പറഞ്ഞു.

ഹിജാബ് എന്നാൽ ഇസ്‍ലാമിൽ പർദ എന്നാണ് അർത്ഥം. പ്രായപൂർത്തിയാകുമ്പോൾ പെൺകുട്ടികളുടെ സൗന്ദര്യം മറക്കുകയാണ് ഹിജാബ് ധരിക്കുന്നതിലൂടെ ഇസ്‍ലാം ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം 'എ.എൻ.ഐ'യോട് പറഞ്ഞു. സ്വയം സംരക്ഷിക്കാൻ ആഗ്രഹിക്കുന്നവരും അവരുടെ സൗന്ദര്യം എല്ലാവരെയും കാണിക്കാൻ ആഗ്രഹിക്കാത്തവരും മാത്രമേ ഹിജാബ് ധരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ബലാത്സംഗം നടക്കുന്നത് ഇന്ത്യയിലാണ്.അത് സ്ത്രീകൾ പർദ ധരിക്കാത്തതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉഡുപ്പി ജില്ലയിലെ ഗവൺമെന്റ് ഗേൾസ് പിയു കോളജിലെ ആറ് വിദ്യാർഥിനികൾ ഹിജാബ് ധരിച്ചതിന്റെ പേരിൽ ക്ലാസുകളിൽ കയറ്റാത്തതിനെ തുടർന്നാണ് കർണാടകയിൽ പ്രതിഷേധം ആരംഭിച്ചത്. പിന്നീട് കർണാടകയിലുടനീളവും രാജ്യത്തിനകത്തേക്കും പുറത്തേക്കും പ്രതിഷേധങ്ങൾ വ്യാപിക്കുകയായിരുന്നു. ഹിജാബ് നിരോധനത്തെ പിന്തുണച്ച് ഉഡുപ്പിയിലും മറ്റിടങ്ങളിലും ചില വിദ്യാർഥകൾ കാവി ഷാളുകളുമായി ക്ലാസ് മുറികളിലേക്ക് പ്രവേശിച്ചതോടെ സംഘർഷം കൂടുതൽ വഷളായി. ഹിജാബ് നിരോധനത്തെ സംബന്ധിച്ച് വിധി വരുന്നത് വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപരമായ വസ്ത്രങ്ങൾ ധരിക്കരുതെന്ന് കർണാടക ഹൈക്കോടതി വിലക്കിയിരുന്നു. ഹിജാബ് നിരോധനം ചോദ്യം ചെയ്തുള്ള ഹരജികളിൽ വാദം കേൾക്കുന്നത് തിങ്കളാഴ്ച തുടരും.

TAGS :

Next Story