Quantcast

പിൻവലിച്ച 88032.5 കോടി രൂപ മൂല്യമുള്ള 500 രൂപ നോട്ടുകൾ തിരികെ ലഭിച്ചിട്ടില്ലെന്ന് ആര്‍.ബി.ഐ

2016-17 സാമ്പത്തിക വര്‍ഷം അച്ചടിച്ച നോട്ടുകളുടെ എണ്ണത്തിലാണ് ഈ വലിയ കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്.

MediaOne Logo

Web Desk

  • Published:

    17 Jun 2023 5:21 PM

RBI
X

ന്യൂഡല്‍ഹി: പിൻവലിച്ച 88032.5 കോടി രൂപ മൂല്യമുള്ള അഞ്ഞൂറ് രൂപ നോട്ടുകൾ തിരികെ ലഭിച്ചിട്ടില്ലെന്ന് റിസർവ് ബാങ്ക്. എണ്ണായിരത്തി എണ്ണൂറ്റി പത്തര ദശലക്ഷം നോട്ടുകളിൽ തിരികെ ലഭിച്ചത് ഏഴായിരത്തി ഇരുന്നൂറ്റി അറുപത് ദശലക്ഷം മാത്രമാണ്. ഇത് സംബന്ധിച്ച് വിവരാവകാശ പ്രകാരം നൽകിയ ചോദ്യങ്ങൾക്കും റിസർവ് ബാങ്ക് മറുപടി നൽകിയില്ല. 2016-17 സാമ്പത്തിക വര്‍ഷം അച്ചടിച്ച നോട്ടുകളുടെ എണ്ണത്തിലാണ് ഈ വലിയ കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്.

TAGS :

Next Story