ചൈന ആക്രമിക്കാന്‍ വന്നാൽ തിരിച്ചടിക്കാൻ ഇന്ത്യൻ സൈന്യം സജ്ജം: കരസേനാ മേധാവി
'നിയന്ത്രണരേഖക്ക് സമീപം ചൈന ടെന്‍റുകള്‍ നിർമിച്ചതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്'
ലഡാക്കിലെ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് കരസേനാ മേധാവി എം എം നരവണെ. നിയന്ത്രണരേഖക്ക് സമീപം ചൈന ടെന്‍റുകള്‍ നിർമിച്ചതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ചൈന ആക്രമണത്തിന് വന്നാൽ തിരിച്ചടിക്കാൻ ഇന്ത്യൻ സൈന്യം തയ്യാറാണെന്നും കരസേനാ മേധാവി അറിയിച്ചു. ജമ്മു കശ്മീരിലെ സുരക്ഷാ സാഹചര്യം വിലയിരുത്താൻ ദ്വിദിന സന്ദർശനത്തിനായാണ് എം എം നരവണെ ലഡാക്കിലെത്തിയത്.
പാകിസ്താനിൽ നിന്നുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങളെക്കുറിച്ചും കരസേനാ മേധാവി വിശദീകരിച്ചു. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ പാകിസ്താന്‍ രണ്ട് തവണ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സൈന്യം കർശന ജാഗ്രത പാലിക്കുന്നുണ്ടെന്നും കഴിഞ്ഞ ഏതാനും ആഴ്ചകളായി നിരവധി നുഴഞ്ഞുകയറ്റ ശ്രമങ്ങൾ പരാജയപ്പെടുത്തിയെന്നും കരസേനാ മേധാവി വ്യക്തമാക്കി.
"വെടിനിർത്തൽ ഉടമ്പടി നല്ലതാണ്. എന്നാൽ കഴിഞ്ഞ രണ്ട് മാസമായി നുഴഞ്ഞുകയറ്റത്തിന് നിരന്തര ശ്രമമുണ്ട്. അതു ഞങ്ങൾ തടഞ്ഞു. പാക് സൈന്യത്തിന്‍റെ അറിവില്ലാതെ ഈ നുഴഞ്ഞുകയറ്റം സാധ്യമല്ല"- കരസേനാ മേധാവി പറഞ്ഞു.
Adjust Story Font
16