മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാൻ വീണ്ടും മുഖ്യമന്ത്രിയാകുമോ? ഉത്തരം പറയാനാകാതെ നേതൃത്വം
ചോദ്യത്തോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിക്കാതിരുന്നതാണ് വിവാദത്തിന് തുടക്കമിട്ടത്
ശിവരാജ് സിങ് ചൗഹാൻ
ഭോപ്പാല്‍: അധികാരം വീണ്ടും ലഭിച്ചാൽ ശിവരാജ് സിങ് ചൗഹാൻ വീണ്ടും മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യമാണ് മധ്യപ്രദേശിൽ ബി.ജെ.പിയെ വലയ്ക്കുന്നത്. കൃത്യമായ ഉത്തരം പറയാതെ കുഴയുകയാണ് സംസ്ഥാന നേതൃത്വം. ഈ ചോദ്യത്തോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിക്കാതിരുന്നതാണ് വിവാദത്തിന് തുടക്കമിട്ടത്.
കേന്ദ്രകൃഷിമന്ത്രിയും മുൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായ നരേന്ദ്ര സിങ് തോമർ മധ്യ പ്രദേശിൽ മത്സരിക്കാൻ ഇറങ്ങിയതോടെയാണ് ശിവരാജ് സിങ് ചൗഹാന്‍റെ സാധ്യത മങ്ങിയത് . 18 മാസം കോൺഗ്രസ് അധികാരത്തിൽ എത്തിയത് മാറ്റി നിർത്തിയാൽ 2005 മുതൽ ശിവരാജ് സിങ് ചൗഹാൻ മധ്യപ്രദേശിൽ മുഖ്യമന്ത്രിയാണ് . തന്നെ വെട്ടി നിരത്താനുള്ള ശ്രമങ്ങളെ പ്രതിരോധിക്കാനും ശ്രമിക്കുന്നുണ്ട് . യോഗങ്ങളിൽ താൻ ഇനിയും മുഖ്യമന്ത്രി ആകണോ? നരേന്ദ്ര മോദി ഇനിയും പ്രധാനമന്ത്രി ആകണോ? ഇനീ രണ്ടു ചോദ്യങ്ങളാണ് ജനക്കൂട്ടത്തിലേക്കു ഒരുമിച്ചു എറിഞ്ഞു കൊടുക്കുന്നത് . വേണം എന്ന ഉത്തരമാണ് ഈ യോഗങ്ങളിൽ നിന്നും അദ്ദേഹം നേടിയെടുക്കുന്നത് .
മുൻകാലങ്ങളിലും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ മുൻകൂട്ടി പ്രഖ്യാപിച്ചിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് പല നേതാക്കളും വിവാദത്തിൽ നിന്നും ഒഴിഞ്ഞു മാറിയത് . കഴിഞ്ഞ തവണ ബി.ജെ.പിക്ക് അധികാരം നഷ്ടമായത് ശിവരാജ് ചൗഹാനെ മാറ്റി നിർത്താതിരുന്നത് കൊണ്ടാണെന്ന് വിശ്വസിക്കുന്നവർ പാർട്ടിയിലേറെയുണ്ട് . കോൺഗ്രസ് അംഗങ്ങളെ ബി.ജെ.പിയിൽ എത്തിച്ചതോടെയാണ് നഷ്‌ടമായ അധികാരം ബി.ജെ.പി തിരികെ പിടിച്ചത് . കോൺഗ്രസിനോട് പൊരുതുന്നതിനു ഒപ്പം സ്വന്തം പാർട്ടിയിൽ കൂടി ശിവരാജ് സിങ് ചൗഹാന് പട വെട്ടേണ്ടി വരുന്നുണ്ട്.
Adjust Story Font
16