ജിഎസ്ടി വരുമാനത്തിൽ റെക്കോഡ് വർധന; മാർച്ചിൽ ലഭിച്ചത് 1,42,095 കോടി
രാജ്യത്തെ സാമ്പത്തികരംഗം വീണ്ടും സജീവമാകുന്നതിന്റെ സൂചനയാണ് ജിഎസ്ടിയിലെ വർധനയെന്നാണ് വിലയിരുത്തപ്പെടുന്നത്. സംസ്ഥാന ജിഎസ്ടിയിലും വർധനയുണ്ടായിട്ടുണ്ട്.
ന്യൂഡൽഹി: രാജ്യത്ത് ജിഎസ്ടി വരുമാനത്തിൽ റെക്കോഡ് വർധന. മാർച്ചിൽ 1,42,095 കോടി രൂപയാണ് ജിഎസ്ടി വരുമാനമായി ലഭിച്ചത്. സെൻട്രൽ ജിഎസ്ടിയിൽ 25,830 കോടി രൂപയും ലഭിച്ചു.
ജനുവരി മാസത്തെ അപേക്ഷിച്ച് വലിയ വർധനയാണ് മാർച്ച് മാസത്തിലുണ്ടായിരിക്കുന്നത്. ജനുവരിയിൽ 1,40,986 കോടി രൂപയാണ് ജിഎസ്ടി വരുമാനമായി ലഭിച്ചത്. ഇത് മറികടന്നാണ് മാർച്ചിൽ ഉയർന്ന വരുമാനം ലഭിച്ചത്.
രാജ്യത്തെ സാമ്പത്തികരംഗം വീണ്ടും സജീവമാകുന്നതിന്റെ സൂചനയാണ് ജിഎസ്ടിയിലെ വർധനയെന്നാണ് വിലയിരുത്തപ്പെടുന്നത്. സംസ്ഥാന ജിഎസ്ടിയിലും വർധനയുണ്ടായിട്ടുണ്ട്. 32,378 കോടി രൂപയും ഇന്റഗ്രേറ്റഡ് ജിഎസ്ടിയിൽ 74,470 കോടി രൂപയുമാണ് ലഭിച്ചത്. സെസ് വരുമാനമായി 9,417 കോടി രൂപയും ലഭിച്ചതായി ജിഎസ്ടി മന്ത്രാലയം അറിയിച്ചു.
Next Story
Adjust Story Font
16