Quantcast

പഞ്ചാബില്‍ റഫ്രിജറേറ്ററിന്‍റെ കംപ്രസർ പൊട്ടിത്തെറിച്ച് അഞ്ചു മരണം; മരിച്ചവരില്‍ മൂന്നു കുട്ടികളും

ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് അപകടം

MediaOne Logo

Web Desk

  • Published:

    9 Oct 2023 5:52 AM GMT

refrigerator fire
X

പ്രതീകാത്മക ചിത്രം

ജലന്ധര്‍: പഞ്ചാബിലെ ജലന്ധറിൽ റഫ്രിജറേറ്ററിന്‍റെ കംപ്രസർ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്നു കുട്ടികളും ഉള്‍പ്പെടുന്നു. ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് അപകടം.

സ്‌ഫോടനത്തെ തുടർന്ന് വീട്ടിൽ വൻ തീപിടിത്തമുണ്ടായതായി പൊലീസ് പറഞ്ഞു.യശ്പാൽ ഘായ് (70), രുചി ഘായ് (40), മൻഷ (14), ദിയ (12), അക്ഷയ് (10) എന്നിവരാണ് മരിച്ചത്. സംഭവം നടക്കുമ്പോള്‍ കുടുംബാംഗങ്ങള്‍ ഉറങ്ങുകയായിരുന്നു. ശരിയായ വായുസഞ്ചാരമില്ലാത്ത വീട്ടിൽ പെട്ടെന്ന് പുക നിറഞ്ഞത് സ്ഥിതിഗതികളുടെ തീവ്രത കൂട്ടി.അഗ്നിശമന സേന പരമാവധി ശ്രമിച്ചിട്ടും കുടുംബത്തെ രക്ഷിക്കാനായില്ല. സ്‌ഫോടനത്തിന്‍റെ കൃത്യമായ കാരണം കണ്ടെത്താൻ ഫോറൻസിക് വിദഗ്ധരുടെ ഒരു സംഘത്തെ വിളിച്ച് സാമ്പിളുകൾ ശേഖരിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താന്‍ പഞ്ചാബ് സര്‍ക്കാര്‍ ഉത്തരവിട്ടു.

TAGS :

Next Story