ലോക്സഭാ തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് അനുകൂലമായ കുതിരപ്പന്തയമാണെന്ന് കരുതുന്നത് തെറ്റ്: അമര്‍ത്യ സെന്‍
'വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പ്രാദേശിക പാർട്ടികളുടെ പങ്ക് നിർണായകമാണ്'
കൊല്‍ക്കത്ത: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് അനുകൂലമായ കുതിരപ്പന്തയമാണെന്ന് കരുതുന്നത് തെറ്റാണെന്ന് സാമ്പത്തിക ശാസ്ത്രജ്ഞന്‍ അമർത്യ സെൻ. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പ്രാദേശിക പാർട്ടികളുടെ പങ്ക് നിർണായകമാണെന്ന് അദ്ദേഹം വിലയിരുത്തി.
ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയാകാൻ തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിക്ക് കഴിവുണ്ടെങ്കിലും മമതയ്ക്ക് അനുകൂലമായി പൊതുജനാഭിപ്രായം സൃഷ്ടിക്കാൻ കഴിയുമോ എന്ന് വ്യക്തമല്ലെന്ന് അമര്‍ത്യ സെന്‍ പറഞ്ഞു- "നിരവധി പ്രാദേശിക പാർട്ടികൾ പ്രധാനമാണെന്ന് ഞാൻ കരുതുന്നു. ഡി.എം.കെ ഒരു പ്രധാനപ്പെട്ട പാർട്ടിയാണ്. തൃണമൂൽ കോണ്‍ഗ്രസും സമാജ്‌വാദി പാർട്ടിയും അതെ. ബി.ജെ.പിയുടെ സ്ഥാനത്ത് മറ്റൊരു പാര്‍ട്ടിയും എത്തില്ലെന്ന് കരുതുന്നത് തെറ്റാണ്"- അമര്‍ത്യസെന്‍ പറഞ്ഞു.
2024ലെ തെരഞ്ഞെടുപ്പില്‍ എൻ.സി.പിയും ജനതാദളും ഉൾപ്പെടെ നിരവധി പാർട്ടികളുടെ നേതാക്കൾ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളുമായി സഖ്യത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്ത്യയെ കുറിച്ചുള്ള കാഴ്ചപ്പാട് ബി.ജെ.പി കുറച്ചു. ബി.ജെ.പി ഇന്ത്യയെ ഹിന്ദുരാഷ്ട്രമായും ഹിന്ദി സംസാരിക്കുന്ന രാജ്യമായും ചുരുക്കി. ബി.ജെ.പിക്ക് രാജ്യത്ത് ബദൽ ഉണ്ടാകുന്നില്ലെങ്കിൽ വളരെ സങ്കടകരമായിരിക്കുമെന്നും അമർത്യസെൻ അഭിപ്രായപ്പെട്ടു. ശക്തമായ പാർട്ടിയെന്ന് കരുതുന്ന ബി.ജെ.പിക്കും ബലഹീനതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Summary- Nobel Laureate Amartya Sen asserted that it would be a mistake to think that the 2024 Lok Sabha election would be a one-horse race in favour of the BJP
Adjust Story Font
16