മലബാറിലെ ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസം; കണ്ണൂരിലേക്കുള്ള ട്രെയിനില്‍ കൂടുതൽ ജനറല്‍ കോച്ചുകൾ അനുവദിച്ചു
യശ്വന്ത്പൂർ - കണ്ണൂര്‍ എക്സ്പ്രസിലെ മൂന്ന് സ്ലീപര്‍ കോച്ചുകളാണ് കോഴിക്കോട് മുതല്‍ കണ്ണൂര്‍ വരെ ജനറല്‍ കോച്ചുകളാക്കുന്നത്.
കോഴിക്കോട്: മലബാറിലെ ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസം പകർന്ന് കണ്ണൂരിലേക്കുള്ള ട്രെയിനില്‍ മൂന്ന് ജനറല്‍ കോച്ചുകൂടി അനുവദിച്ചു. യശ്വന്ത്പൂർ - കണ്ണൂര്‍ എക്സ്പ്രസിലെ മൂന്ന് സ്ലീപര്‍ കോച്ചുകളാണ് കോഴിക്കോട് മുതല്‍ കണ്ണൂര്‍ വരെ ജനറല്‍ കോച്ചുകളാക്കുന്നത്. എസ് 9, എസ് 10, എസ് 11 കോച്ചുകളാണ് ഡീ- റിസര്‍വ് ചെയ്യുക.
തീരുമാനം 2024 ജനുവരി 20ന് പ്രാബല്യത്തില്‍ വരും. എം.കെ രാഘവന് എംപിയുടെ ആവശ്യപ്രകാരമാണ് സതേണ്‍ റെയില്‍വേയുടെ തീരുമാനം. വടക്കന്‍ കേരളത്തിലെ ട്രെയിന്‍ യാത്രാപ്രതിസന്ധി മീഡിയവണ്‍ 'കഷ്ടപ്പാട് എക്സ്പ്രസ്' പരമ്പര നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Next Story
Adjust Story Font
16