Quantcast

മതപരിവർത്തനം നിരോധിക്കുന്ന ബിൽ ഇന്ന് കർണാടക നിയമസഭ ചർച്ചക്കെടുക്കും

ബില്ലിനെതിരെ സംസ്ഥാനത്ത് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധമാണ് നടക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2021-12-23 01:15:56.0

Published:

23 Dec 2021 1:08 AM GMT

മതപരിവർത്തനം നിരോധിക്കുന്ന  ബിൽ ഇന്ന് കർണാടക നിയമസഭ ചർച്ചക്കെടുക്കും
X

നിർബന്ധിത മതപരിവർത്തനം നിരോധിക്കുന്ന കർണാടക മതവിശ്വാസ സ്വതന്ത്ര്യ സംരക്ഷണാവകാശ ബിൽ ഇന്ന് നിയമസഭയിൽ ചർച്ചക്കെടുക്കും. ബുധനാഴ്ച ചർച്ച ചെയ്യുമെന്ന് സ്പീക്കർ വിശ്വേശര കെഗേരി അറിയിച്ചിരുന്നെങ്കിലും ചർച്ചക്കെടുത്തിരുന്നില്ല. നിർബന്ധിത മതമാറ്റം നടത്തുവർക്ക് 10 വർഷം വരെ തടവ് ശിക്ഷയും ഒരു ലക്ഷം രൂപ വരെ പിഴയും നിർദ്ദേശിക്കുന്നതാണ് ബിൽ. മതമാറ്റപ്പെട്ട വ്യക്തിയുടെ കുടുംബം നൽകുന്ന പരാതി പ്രകാരം പൊലീസിന് കേസെടുക്കാം. മതപരിവർത്തനം ലക്ഷ്യം വെച്ചുള്ള വിവാഹം അസാധുവാക്കാനും ബില്ലിൽ വകുപ്പുകളുണ്ട്.

പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം മറികടന്നുവേണം സഭയിൽ ബില്ല് പാസാക്കാൻ. ബിജെപിയ്ക്ക് ഭൂരിപക്ഷമുള്ള നിയമസഭയിൽ ബില്ല് പാസാകും.

എന്നാൽ ഒരു സീറ്റിന്റെ ഭൂരിപക്ഷം കുറവുള്ള നിയമനിർമാണ കൗൺസിലിൽ ജെഡിഎസ് സഹായത്തോടെ മാത്രമെ ബില്ല് പാസാക്കിയെടുക്കാൻ സാധിക്കികയൊള്ളൂ.അതേസമയം ബില്ലിനെതിരെ സംസ്ഥാനത്ത് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധമാണ് പുരോഗമിക്കുന്നത്. ബില്ലിന് എതിരെ ഇന്ന് രാവിലെ 11.30 ന് സാമൂഹിക സാംസ്‌കാരിക സംഘടനകളുടെ നേതൃത്വത്തിൽ ബംഗളൂരു നഗരത്തിൽ റാലി നടക്കും.

TAGS :

Next Story