Quantcast

'നാരീശക്തി'യുമായി കേരളം; റിപ്പബ്ലിക് ദിനാഘോഷത്തിൽ ശ്രദ്ധനേടി കളരിപ്പയറ്റും

കളരിപ്പയറ്റും ഗോത്രനൃത്തവുമടക്കം നാടൻ കലാപാരമ്പര്യവുമാണ് ഫ്ലോട്ടിന്റെ പ്രമേയം

MediaOne Logo

Web Desk

  • Updated:

    2023-01-26 05:06:06.0

Published:

26 Jan 2023 4:22 AM GMT

നാരീശക്തിയുമായി കേരളം; റിപ്പബ്ലിക് ദിനാഘോഷത്തിൽ ശ്രദ്ധനേടി കളരിപ്പയറ്റും
X

ഡൽഹി: റിപ്പബ്ലിക് ദിനാഘോഷത്തിൽ കേരളത്തിന്റെ സാന്നിധ്യമായി നാരീശക്തി ഫ്‌ളോട്ട്. കളരിപ്പയറ്റും ഗോത്രനൃത്തവുമടക്കം നാടൻ കലാപാരമ്പര്യവുമാണ് ഫ്ലോട്ടിന്റെ പ്രമേയം. ഡൽഹി പോലീസ് അസിസ്റ്റന്റ് കമ്മിഷണറും തൃശ്ശൂർ ചാലക്കുടി സ്വദേശിനിയുമായ ശ്വേത കെ. സുഗതനാണ് പരേഡ് നയിക്കുന്നത്.144 പേരടങ്ങുന്ന ഡൽഹി പോലീസ് കണ്ടിജെന്റിലെ ഏകവനിത എന്ന പ്രത്യേകത കൂടി ശ്വേതക്കുണ്ട്. പരേഡിനായി ഒന്നര മാസത്തോളം പരിശീലനം നേടിയാണ് ശ്വേത എത്തുന്നത്.

രാജ്യതലസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷങ്ങൾ പുരോഗമിക്കുകയാണ്. ഈജിപ്ത് പ്രസിഡന്‍റ് അബ്ദുല്‍ ഫത്താ അല്‍സിസിയാണ് മുഖ്യാതിഥി. അതീവ സുരക്ഷയിലാണ് രാജ്യം. 45000 കാണികൾ പരേഡ് കാണാൻ കർത്തവ്യപഥിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.

രാജ്യത്തിന്‍റെ കരുത്തും സാംസ്‌കാരിക വൈവിധ്യവും വിവിധ രംഗങ്ങളില്‍ കൈവരിച്ച നേട്ടങ്ങളും വിളിച്ചോതുന്നതാണ് റിപബ്ലിക് ദിന പരേഡ്. സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിലെ വിവിധ വകുപ്പുകളുടെയും ടാബ്ലോകൾ, കുട്ടികളുടെ സാംസ്‌കാരിക പ്രകടനങ്ങൾ, മോട്ടോർ സൈക്കിൾ അഭ്യാസങ്ങൾ എന്നിവ ആഘോഷത്തിന്‍റെ പ്രൗഢി കൂട്ടും.

ആവേശം പകരാൻ വ്യോമസേനയുടെ അഭ്യാസ പ്രകടനങ്ങളും ഉണ്ടാകും. 23 ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ 50 വിമാനങ്ങൾ അണിനിരക്കും. പുതിയ പാർലമെന്‍റ് മന്ദിരം നിർമിക്കുന്ന തൊഴിലാളികൾക്കും റിക്ഷക്കാർക്കുമാണ് വിഐപി ഗ്യാലറിയിലേക്ക് ക്ഷണം. നാരി ശക്തി എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് കേരളത്തിന്‍റെ റിപബ്ലിക് ദിന ഫ്ലോട്ട്. ആഘോഷങ്ങള്‍ക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധ സ്മാരകത്തില്‍ പുഷ്പാർച്ചന നടത്തും.

റിപബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായി രാജ്യ തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. ഡല്‍ഹി പൊലീസിന് പുറമെ അര്‍ദ്ധ സൈനിക വിഭാഗത്തെയും സുരക്ഷക്കായി വിന്യസിച്ചു. വിമാനത്താവളങ്ങളിലും റെയിൽവേ, മെട്രോ സ്റ്റേഷനുകളിലും പരിശോധന കര്‍ശനമാക്കി.

TAGS :

Next Story