Quantcast

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ ബി.ജെ.പി; വിമത എംഎൽഎമാരുടെ പിന്തുണ കത്ത് ദേവേന്ദ്ര ഫഡ്‌നാവിസ് ഗവർണർക്ക് നൽകും

മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് നാളെ സത്യപ്രതിജ്ഞ ചെയ്തേക്കും. മഹാവികാസ് അഘാഡിയായി പ്രതിപക്ഷത്തിരിക്കാനാണ് ഉദ്ധവ് സഖ്യത്തിന്റെ തീരുമാനം

MediaOne Logo

Web Desk

  • Updated:

    2022-06-30 01:08:46.0

Published:

30 Jun 2022 1:06 AM GMT

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ ബി.ജെ.പി; വിമത എംഎൽഎമാരുടെ പിന്തുണ കത്ത് ദേവേന്ദ്ര ഫഡ്‌നാവിസ് ഗവർണർക്ക് നൽകും
X

മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ ബിജെപി. വിമത എംഎൽഎമാരുടെ പിന്തുണ കത്ത് ദേവേന്ദ്ര ഫഡ്നാവിസ് ഇന്ന് ഗവർണർക്ക് കൈമാറും. മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് നാളെ സത്യപ്രതിജ്ഞ ചെയ്തേക്കും. മഹാവികാസ് അഘാഡിയായി പ്രതിപക്ഷത്തിരിക്കാനാണ് ഉദ്ധവ് സഖ്യത്തിന്റെ തീരുമാനം

മഹാരാഷ്ട്രയിൽ ഭരണം നിലനിർത്താൻ പല അടവുകൾ പയറ്റിയിട്ടും ഉദ്ധവ് സർക്കാറിന് അടിതെറ്റി. വിമതർ അനുനയത്തിന് തയാറാകാത്തതോടെയാണ് വിശ്വാസ വോട്ടെടുപ്പിന് മുൻപ് ഉദ്ധവ് രാജിവെച്ചത്. രഹസ്യമായി കരുക്കൾ നീക്കിയ ബിജെപി രണ്ടരവർഷം മുൻപുണ്ടായ രാഷ്ട്രീയ നാടകങ്ങൾക്ക് തിരിച്ചടി നൽകാനായതിൻ്റെ ആവേശത്തിലാണ്. ഉദ്ധവ് താക്കറെ രാജിവെച്ചതോടെ വിമത എംഎൽ എമാരുടെ പിന്തുണ കത്തുമായി ഫഡ്നാവിസ് ഇന്ന് ഗവർണറെ കാണും. നാളെ തന്നെ സത്യപ്രതിജ്ഞ ഉണ്ടാകുമെന്നാണ് സൂചന.

2019 ൽ തിരിച്ചടി നേരിട്ട് രണ്ടര വർഷങ്ങൾക്കിപ്പുറം ഭരണം തിരികെ പിടിച്ച സാഹചര്യത്തിൽ സത്യപ്രതിജ്ഞാ ചടങ്ങ് ഗംഭീരമാക്കാനാണ് ബിജെപി തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദിയും, അമിത് ഷായും , ജെ.പി നദ്ദയും ചടങ്ങിൽ പങ്കെടുത്തേക്കും. ഉപമുഖ്യമന്ത്രി സ്ഥാനം ഉൾപ്പെടെ എട്ട് മന്ത്രി സ്ഥാനങ്ങളാണ് വിമതർക്ക് ബിജെപിയുടെ വാഗ്ദാനം. അതേസമയം സർക്കാർ താഴെവീണെങ്കിലും മഹാവികാസ് അഘാഡിയായി തന്നെ പ്രതിപക്ഷ ത്തിരിക്കാനാണ് സഖ്യകക്ഷികളുടെ തീരുമാനം. എൻസിപി, കോൺഗ്രസ്, സേന യോഗത്തിന് ശേഷം നേതാക്കൾ നിലപാട് പ്രഖ്യാപിക്കും.

സുപ്രീം കോടതിയിലും നിയമപരമായി തന്നെ കാര്യങ്ങൾ നീക്കാനാണ് തീരുമാനം. ഷിൻഡേ ഉൾപ്പെടെ 16 എംഎൽഎമാരുടെ അയോഗ്യതയിൽ കോടതി തീരുമാനമെടുക്കുന്നത് വരെയും ശിവസേന നിയമ പോരാട്ടം തുടരും.

Summary-Requested governor to ask MVA govt to prove its majority, says Devendra Fadnavis

TAGS :

Next Story