Quantcast

‘35 വയസ്സിന് താഴെയുള്ളവർക്ക് ലോക്സഭയിൽ 10 സീറ്റ് സംവരണം ചെയ്യണം’; സ്വകാര്യ ബില്ലുമായി ശശി തരൂർ

‘പാർലമെന്റിലെ ശരാശരി ​പ്രായം 55 ആണ്’

MediaOne Logo

Web Desk

  • Published:

    26 July 2024 4:25 PM

shashi tharoor
X

ന്യൂഡൽഹി: 35 വയസ്സിന് താഴെയുള്ളവർക്ക് ലോക്സഭയിൽ 10 സീറ്റുകൾ സംവരണം ചെയ്യണമെന്ന സ്വകാര്യ ബിൽ അവതരിപ്പിച്ച് ശശി തരൂർ എം.പി. യുവ അംഗങ്ങൾ പാർലമെന്റിൽ ന്യൂനപക്ഷമാണെന്നും ഇത് ‘ജനാധിപത്യ കമ്മി’ സൃഷ്ടിക്കുമെന്നും വെള്ളിയാഴ്ച അവതരിപ്പിച്ച ബില്ലിൽ അദ്ദേഹം വ്യക്തമാക്കി.

‘ഇന്ത്യയിലെ ജനസംഖ്യയുടെ 50 ശതമാനത്തിലധികം 25 വയസ്സിനും 65 ശതമാനത്തിലധികം 35 വയസ്സിനും താഴെയുള്ളവരാണ്. രാജ്യത്തിന്റെ ശരാശരി പ്രായം 28 ആണ്. ഒരു രാജ്യമെന്ന നിലയിൽ ഇന്ത്യ യുവത്വമാണ്. എന്നാൽ, നമ്മുടെ നേതാക്കൾ അപ്രകാരമല്ല.

പാർലമെന്റിലെ ശരാശരി ​പ്രായം 55 ആണ്. ഇവിടെ ചെറുപ്പക്കാർ ഒഴിവാക്കപ്പെടുകയാണ്. ലോകജനസംഖ്യയുടെ പകുതിയിലധികവും 35 വയസ്സിന് താഴെയുള്ളവരാണ്. എന്നാൽ, രാഷ്ട്രീയ പാർട്ടികളിലും ജനപ്രതിനിധികളെന്ന നിലയിലും അവർ വ്യക്തമായ ന്യൂനപക്ഷമാണ്’-ശശി തരൂർ പറഞ്ഞു.

TAGS :

Next Story