Quantcast

'പ്രാദേശിക ഭാഷകൾ ഇന്ത്യൻ സംസ്കാരത്തിന്‍റെ പ്രതിരൂപം': അമിത് ഷായെ തിരുത്തി മോദി

എല്ലാ ഭാഷകളെയും ആദരവോടെയാണ് കാണുന്നതെന്ന് പ്രധാനമന്ത്രി

MediaOne Logo

Web Desk

  • Updated:

    2022-05-20 07:19:44.0

Published:

20 May 2022 7:09 AM GMT

പ്രാദേശിക ഭാഷകൾ ഇന്ത്യൻ സംസ്കാരത്തിന്‍റെ പ്രതിരൂപം: അമിത് ഷായെ തിരുത്തി മോദി
X

ഡല്‍ഹി: ഹിന്ദി ഭാഷാ വിവാദത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷായെ തിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ ഇന്ത്യൻ പ്രാദേശിക ഭാഷകളെയും ഒരേപോലെ ആദരിക്കുന്നതായി രാജസ്ഥാനിൽ നടക്കുന്ന ബി.ജെ.പി നേതൃയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഹിന്ദി വാദത്തിനെതിരെ കർണാടകത്തിലെ ബി.ജെ.പി മുഖ്യമന്ത്രി അടക്കം രംഗത്തിറങ്ങിയതോടെയാണ് മോദി നിലപാട് വ്യക്തമാക്കിയത്.

ഹിന്ദി ഭാഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുമെന്ന അമിത് ഷായുടെ പ്രസ്താവനയിൽ ബി.ജെ.പിക്ക് കൈപൊള്ളിയതോടെയാണ് എല്ലാ ഭാഷകളെയും ഒരേ പോലെ ബി.ജെ.പി ആദരിക്കുന്നതായി പ്രധാനമന്ത്രി വ്യക്തമാക്കിയത്. ഇന്ത്യൻ സംസ്കാരത്തിന്റെ പ്രതിഫലനങ്ങളാണ് എല്ലാ പ്രാദേശിക ഭാഷകളും. ദേശീയ വിദ്യാഭ്യാസ നയത്തിൽ പ്രാദേശിക ഭാഷകൾക്ക് വലിയ പ്രാധാന്യം നൽകുന്നുണ്ട്. ഭാഷയുടെ പേരിൽ വിവാദമുണ്ടാക്കാൻ ശ്രമം നടക്കുന്നതായും നരേന്ദ്ര മോദി പറഞ്ഞു

ജയ്പൂരിൽ നടന്ന നേതൃയോഗത്തിൽ വിർച്വൽ കോണ്‍ഫറന്‍സിലൂടെയാണ് മോദി പങ്കെടുത്തത്. ബി.ജെ.പി സർക്കാരിന്റെ എട്ടാം വർഷത്തിൽ, സർക്കാരിന്റെ നേട്ടങ്ങൾ ഓരോ വീടുകളിലും എത്തിക്കണമെന്ന് മോദി ആഹ്വാനം ചെയ്തു. പ്രസംഗത്തിലുടനീളം കോൺഗ്രസിനെ പരോക്ഷമായി ആക്രമിച്ചു. കുടുംബ രാഷ്ട്രീയം രാജ്യത്തെ പിന്നോട്ടടിച്ചു. ചെറിയ സംഭവങ്ങൾ പോലും പ്രതിപക്ഷം പെരുപ്പിച്ചു കാണിക്കുകയാണ്. ഉടൻ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളെയും 2024ഇൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനെയും നേരിടാന്‍ പാർട്ടിയെ സജ്ജമാക്കാൻ വേണ്ടിയുള്ള മൂന്ന് ദിവസത്തെ നേതൃയോഗമാണ് ജയ്പൂരിൽ നടക്കുന്നത്.

TAGS :

Next Story