Quantcast

കൊൽക്കത്ത ആർജി.കർ മെഡിക്കൽ കോളജിലെ ബലാത്സംഗക്കൊല; ശിക്ഷാവിധി ഇന്ന്

പ്രതി കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞ ദിവസം വിധി പറഞ്ഞിരുന്നു

MediaOne Logo

Web Desk

  • Updated:

    20 Jan 2025 2:16 AM

Published:

20 Jan 2025 1:03 AM

Sanjay Roy
X

കൊല്‍ക്കത്ത: കൊൽക്കത്ത ആർജി.കർ മെഡിക്കൽ കോളജിൽ വനിത ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ ശിക്ഷാവിധി ഇന്ന്. പ്രതി സഞ്ജയ് റോയ്ക്കുള്ള ശിക്ഷയാണ് കൊൽക്കത്തയിലെ സിയാൽദാ അഡീഷണൽ ചീഫ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജഡ്ജി അനിർബാൻ ദാസ് പ്രഖ്യാപിക്കുക. പ്രതി കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞ ദിവസം വിധി പറഞ്ഞിരുന്നു.

പ്രതി ഡോക്ടറെ ആക്രമിച്ചതും ലൈംഗികമായി പീഡിപ്പിച്ചതും തെളിഞ്ഞതായി കോടതി വ്യക്തമാക്കിരുന്നു. 25 വര്‍ഷത്തില്‍ കുറയാത്ത തടവോ ജീവപര്യന്തം തടവോ അല്ലെങ്കില്‍ വധശിക്ഷയോ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതി ചെയ്തിരിക്കുന്നതെന്നും കോടതി വാക്കാൽ പറഞ്ഞിരുന്നു.

TAGS :

Next Story