Quantcast

'ജനാധിപത്യത്തെ കുറിച്ച് പറയുംമുമ്പ് ​ഗോമൂത്രം കൊണ്ട് വായ കഴുകുക'; ത്രിപുര ബി.ജെ.പി മന്ത്രിയുടെ പരാമർശം വിവാദത്തിൽ

ത്രിപുരയിൽ ബി.ജെ.പി ഭരണത്തിൽ ജനാധിപത്യം ഭീഷണിയിലാണെന്ന് ഇടത്- കോൺ​ഗ്രസ് നേതാക്കൾ നേരത്തെ പറഞ്ഞിരുന്നു.

MediaOne Logo

Web Desk

  • Published:

    16 Jan 2023 2:41 PM GMT

Tripura Law Minister Ratan Lal Nath, Cow Urine, Democracy
X

അ​ഗർത്തല: ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നതിന് മുമ്പ് ഗോമൂത്രം കൊണ്ട് വായ കഴുകുക എന്ന പരാമർശവുമായി ത്രിപുര ബി.ജെ.പി മന്ത്രി. നിയമന്ത്രിയായ രത്തൻ ലാൽ നാഥാണ് വിവാദ പരാമർശം നടത്തിയത്. സംഭവത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷ കക്ഷികളായ കോൺ​ഗ്രസും സി.പി.എമ്മും രം​ഗത്തെത്തി.

"ജനാധിപത്യത്തെ കുറിച്ച് സംസാരിക്കും മുമ്പ് പ്രതിപക്ഷ പാർട്ടികൾ അവരുടെ വായകൾ ​ഗോമൂത്രം ഉപയോ​ഗിച്ച് കഴുകുക. അക്രമവും അശാന്തിയും അല്ലാതെ ത്രിപുരയിലെ മുൻ ഭരണകാലത്ത് അവർ എന്താണ് ചെയ്തത്"- ബി.ജെ.പി മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ത്രിപുരയിൽ പ്രതിപക്ഷ പാർട്ടികൾ ഗുണ്ടകളുടെ പിന്തുണയോടെയാണ് ഭരണം നടത്തിയതെന്നും ബി.ജെ.പി മന്ത്രി ആരോപിച്ചു. 'ജനാധിപത്യത്തേയും ഭരണഘടനയേയും പുനരുജ്ജീവിക്കാൻ ബി.ജെ.പിയിതര പാർട്ടികൾ ഒരു കുടക്കീഴിൽ വരണം' എന്ന കോൺ​ഗ്രസ് ജനറൽ സെക്രട്ടറി ഡോ. അജയ് കുമാറിന്റെ പ്രസ്താവനയോടായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം.

മന്ത്രിയുടെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച സി.പി.എം സെക്രട്ടറി ജിതേന്ദ്ര ചൗധരി, ജനാധിപത്യത്തെ കുറിച്ച് പറയുന്നത് സ്ഥിരമായി ​ഗോമൂത്രം കുടിക്കുന്നവരെ പ്രകോപിപ്പിക്കുക സ്വാഭാവികമാണെന്നും പരിഹസിച്ചു.

ത്രിപുരയിൽ ബി.ജെ.പി ഭരണത്തിൽ ജനാധിപത്യം ഭീഷണിയിലാണെന്ന് ഇടത്- കോൺ​ഗ്രസ് നേതാക്കൾ നേരത്തെ പറഞ്ഞിരുന്നു. 2017ൽ ബി.ജെ.പിയിൽ ചേരുംമുമ്പ് 34 വർഷം കോൺ​ഗ്രസ് നേതാവായിരുന്നു നാഥ്.

TAGS :

Next Story