Quantcast

ബിഹാറില്‍ മൂന്ന് കിലോമീറ്റര്‍ റോഡ് കോണ്‍ക്രീറ്റ് ഉണങ്ങും മുന്‍പ് നാട്ടുകാര്‍ വാരിക്കൊണ്ടുപോയി; വീഡിയോ

റോഡ് നിര്‍മിച്ച് അതിന്‍റെ കോണ്‍ക്രീറ്റ് ഉണങ്ങും മുന്‍പെയാണ് മോഷണം നടന്നത്

MediaOne Logo

Web Desk

  • Published:

    8 Nov 2023 3:48 AM GMT

Road stolen
X

ബിഹാറിലെ റോഡ് മോഷണം

പറ്റ്ന: നിർമാണത്തിലിരുന്ന മൂന്ന് കിലോമീറ്റർ റോഡ് മോഷണം പോയ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബിഹാറിലാണ് സംഭവം. റോഡ് നിര്‍മിച്ച് അതിന്‍റെ കോണ്‍ക്രീറ്റ് ഉണങ്ങും മുന്‍പെയാണ് മോഷണം നടന്നത്.

ബിഹാറിലെ ജെഹ്വാബാദിലെ ഔദാൻ ബിഘ എന്ന ഗ്രാമത്തിലാണ് വിചിത്രമായ മോഷണം നടന്നത്. ഒന്നും രണ്ടും പേരല്ല, നാട്ടുകാര്‍ മുഴുവന്‍ ചേര്‍ന്നാണ് റോഡ് നിര്‍മാണത്തിനുപയോഗിച്ച സാമഗ്രികള്‍ വാരിക്കൊണ്ടുപോയത്. ജില്ലാ ആസ്ഥാനത്തെയും ഗ്രാമത്തെയും ബന്ധിപ്പിക്കുന്ന റോഡ് മുഖ്യമന്ത്രിയുടെ വില്ലേജ് റോഡ് പദ്ധതിയുടെ ഭാഗമായാണ് നിർമാണം ആരംഭിച്ചത്.രണ്ടുമാസം മുമ്പ് ആർജെഡി എംഎൽഎ സതീഷ് കുമാറാണ് റോഡ് നിര്‍മാണത്തിന്‍റെ ശിലാസ്ഥാപനം നടത്തിയത്.

റോഡ് നിർമിക്കാൻ ഉപയോഗിച്ച കോൺക്രീറ്റ് വലിയ കുട്ടയിലാക്കി ഗ്രാമവാസികൾ ഉണങ്ങുന്നതിന് മുമ്പ് കോരിയെടുക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. റോഡുപണിക്കായി കൂട്ടിയിട്ടിരുന്ന മണലും കല്ലും ഗ്രാമവാസികള്‍ കുട്ടയിലാക്കി വീടുകളിലേക്ക് കൊണ്ടുപോയി.വീഡിയോക്കെതിരെ വലിയ വിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്. വെറുതെയല്ല ബിഹാര്‍ നന്നാവാത്തതെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു."രണ്ട് മാസം മുമ്പ് ഞങ്ങൾ ഈ റോഡ് പദ്ധതിയുടെ തറക്കല്ലിടുകയും അതിനനുസരിച്ച് നിർമ്മാണം നടക്കുകയും ചെയ്തു. കരാറുകാർ ഭാഗികമായി പൂർത്തിയാക്കിയെങ്കിലും അതിന്‍റെ സിമന്റേഷൻ ആരംഭിച്ചില്ല. റോഡിന്റെ നിർമ്മാണ സാമഗ്രികൾ നാട്ടുകാരിൽ ചിലർ മോഷ്ടിച്ചു," സതീഷ് കുമാർ ഐഎഎൻഎസിനോട് പറഞ്ഞു.

TAGS :

Next Story