Quantcast

ഭീമ കൊറേഗാവ് കേസ്: റോണ വിൽസന് ഇടക്കാല ജാമ്യം

പിതാവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനാണ് എൻഐഎ കോടതി 14 ദിവസത്തേക്ക് ജാമ്യം അനുവദിച്ചത്

MediaOne Logo

Web Desk

  • Published:

    7 Sep 2021 2:53 PM GMT

ഭീമ കൊറേഗാവ് കേസ്: റോണ വിൽസന് ഇടക്കാല ജാമ്യം
X

ഭീമാ കൊറേഗാവ് കേസിൽ മലയാളിയായ സാമൂഹിക പ്രവർത്തകൻ റോണ വിൽസന് ഇടക്കാല ജാമ്യം. അടുത്തിടെ അന്തരിച്ച പിതാവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനാണ് എൻഐഎ കോടതി 14 ദിവസത്തേക്ക് ജാമ്യം അനുവദിച്ചത്.

2018 മാർച്ച് ആറിനാണ് ഭീമാ കൊറേഗാവ് കേസിൽ യുഎപിഎ ചുമത്തപ്പെട്ട റോണ വിൽസൻ ഡൽഹിയിൽ അറസ്റ്റിലാകുന്നത്. നിലവിൽ മുംബൈയിലെ തലോജ സെൻട്രൽ ജയിലിലാണ് അദ്ദേഹം കഴിയുന്നത്. 50,000 രൂപയുടെ ആൾജാമ്യത്തിലാണ് അദ്ദേഹത്തിന് വീട്ടിൽ പോകാൻ അനുമതി നൽകിയിരിക്കുന്നത്.

കർശന ഉപാധികളോടെയാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ഈ മാസം 13ന് വീട്ടില്‍ പോയി 27ന് മടങ്ങണമെന്നാണ് നിര്‍ദേശം. കേരളത്തിൽ താമസിക്കുന്ന സ്ഥലത്തിന്റെ വിലാസവും യാത്രാവിശദാംശങ്ങളും എൻഐഎ തലവന് കൈമാറണം. സ്വന്തം പാസ്‌പോർട്ട് കോടതിയിൽ സമർപ്പിക്കണം. ഇതിനു പുറമെ മൂന്നു ബന്ധുക്കളുടെ തിരിച്ചറിയൽരേഖ അടക്കമുള്ള വിവരങ്ങളും എന്‍ഐഎക്ക് നല്‍കുകയും വേണം.

ആഗസ്റ്റ് 18നാണ് വിൽസന്റെ പിതാവ് മരിച്ചത്. ഈ മാസം ഒന്നിനാണ് 30-ാം ദിവസം നടക്കുന്ന മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അഭിഭാഷകൻ ആർ സത്യനാരായണൻ കോടതിയെ സമീപിച്ചത്. മാനുഷിക പരിഗണനയിൽ രണ്ട് ആഴ്ചത്തേക്ക് ജാമ്യം അനുവദിക്കണമെന്നായിരുന്നു ആവശ്യം.

TAGS :

Next Story