മുംബൈ താജ് ഹോട്ടലില്‍ ഒരു രാത്രി തങ്ങാം, വെറും 6 രൂപക്ക് !
ആറു രൂപക്ക് താജില്‍ ലഭിച്ചേക്കാവുന്ന മുറികളെ പറ്റിയും പോസ്റ്റിന് താഴെ ചര്‍ച്ച നടക്കുകയുണ്ടായി.
സോഷ്യല്‍ മീഡിയയില്‍ വൈറല്‍ പോസ്റ്റുകള്‍ ഉണ്ടാക്കിവിടുന്നതില്‍ സമര്‍ഥനാണ് മഹീന്ദ്ര ഗ്രൂപ്പ് തലവന്‍ ആനന്ദ് മഹീന്ദ്ര. ഏറ്റവും ഒടുവിലായി സുപ്രസിദ്ധമായ മുംബൈ താജ് ഹോട്ടലിലെ വമ്പിച്ച വിലക്കുറവിനെ കുറിച്ചാണ് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തത്. താജ് ഹോട്ടലിലെ ഒരു രാത്രിക്ക് ആറു രൂപ മാത്രമുള്ള ബില്ലാണ് മഹീന്ദ്ര ചെയര്‍മാന്‍ പങ്കുവെച്ചത്. പക്ഷേ നൂറ്റാണ്ടുകള്‍ക്ക് മുമ്പ്, 1903ലുള്ള വിന്റേജ് ബില്ലാണെന്ന് മാത്രം.
So here's a way to beat inflation. Get into a time machine and go back…way back. ₹6 per night for the Taj, Mumbai? Now those were the days… pic.twitter.com/7WYHqKodGx
— anand mahindra (@anandmahindra) August 6, 2021
1903ലെ താജ് ഹോട്ടലിന്റെ ബ്ലാക് ആന്‍ഡ് വൈറ്റ് ചിത്രസഹിതമാണ് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തത്. പണപ്പെരുപ്പം കുറക്കാന്‍ ഇനി ഇതാണ് വഴി, ഒരു ടൈം മിഷീനില്‍ ഈ പിന്നിലേക്ക് പോവുക എന്നായിരുന്നു അദ്ദേഹം തലക്കെട്ടായി കുറിച്ചത്. വിന്റേജ് താജിന്റെ ചിത്രം ഏറ്റെടുത്ത സോഷ്യല്‍ മീഡിയ, ആറു രൂപക്ക് ലഭിച്ചേക്കാവുന്ന മുറികളെ പറ്റിയും ചര്‍ച്ച നടത്തുകയുണ്ടായി.
മുറിയില്‍ എന്തായാലും ഇന്റര്‍നെറ്റ് ഉണ്ടായിരിക്കില്ലെന്നായിരുന്നു ഒരു വിരുതന്റെ കമന്റ്. റൂമില്‍ ടി.വിയോ മൊബൈല്‍ ഉപയോഗിക്കാനുള്ള സൗകര്യമോ എന്തായാലും ഉണ്ടാകില്ലെന്നും ചിലര്‍ നിരീക്ഷിച്ചു. താജില്‍ റൂമില്‍ ബുക്ക് ചെയ്യാം, എന്നാല്‍ അങ്ങോട്ട് പോകാനുള്ള എണ്ണ അടിക്കുന്നതെങ്ങനെയെന്ന് ചോദിച്ചവരുമുണ്ട്.
We can book Taj hotel room, but not able to buy fuel to reach there. So time machine is must😁
— Anandan (@ranand81) August 6, 2021
6 Rs/ night in 1903 could buy 0.4 GBP i.e. $1.95 i.e 2.67 gms of Gold as per historical price of gold ($20.67/oz) in 1903. Today's value of 2.67 gms gold of around Rs 13,000. Not very far off from current room night.
— Viral Mehta (@ViralM78) August 6, 2021
🤩🤩
— Rani D. I (@ImaculateRani) August 6, 2021
We may get into a time machine and go there .
But can you stay there without your mobile phone and internet service.
Yeah but the room would be without air conditioning and internet.. or tv for that matter..
— shiva (@shiva24488) August 6, 2021
Adjust Story Font
16