പൂവൻകോഴിക്ക് 30 രൂപ ടിക്കറ്റ് എടുപ്പിച്ച് ബസ് കണ്ടക്ടർ
കോഴിക്ക് ടിക്കറ്റെടുക്കാൻ പറ്റില്ലെന്ന് മുഹമ്മദ് അലി പറഞ്ഞെങ്കിലും കണ്ടക്ടർ വിസമ്മതിക്കുകയായിരുന്നു
തെലങ്കാനയിൽ ബസിൽ യാത്ര ചെയ്ത പൂവൻകോഴിക്ക് ടിക്കറ്റ് നിരക്ക് ഈടാക്കി കണ്ടക്ടർ.സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസിലാണ് മുഹമ്മദ് അലി എന്ന യാത്രക്കാരൻ ഒരു പൂവൻകോഴിയെയും കൊണ്ട് യാത്ര ചെയ്തത്.
ജീവനുള്ള എന്തിനും ബസിൽ യാത്ര ചെയ്യണമെങ്കിൽ ടിക്കറ്റ് എടുക്കണമെന്നായിരുന്നു കണ്ടക്ടറുടെ വാദം.'ടിക്കറ്റ് എടുക്കാതെ പൊതുഗതാഗതം ഉപയോഗിച്ചുള്ള യാത്രകൾ ഏത് രാജ്യത്തായാലും ശിക്ഷാർഹമാണ്. അത് ഇനി കോഴിയായാലും, മനുഷ്യനായാലും അങ്ങനെ തന്നെയാണ്,'എന്നാണ് ബസ് കണ്ടക്ടർ പറഞ്ഞത്.
പെടപ്പള്ളിയിൽ നിന്ന് കയറിയ മുഹമ്മദ് അലി കരിംനഗറിലേക്കുള്ള യാത്രയിലായിരുന്നു. ഒരു തുണിയിൽ പൊതിഞ്ഞ നിലയിലായിരുന്നു പൂവൻകോഴി. ഇതിനാൽ ആദ്യം കോഴിയെ കണ്ടക്ടർ കണ്ടില്ല. എന്നാൽ യാത്രാ മധ്യേ കോഴിയെ കണ്ടപ്പോൾ കണ്ടക്ടർ ടിക്കറ്റ് ആവശ്യപ്പെടുകയായിരുന്നു.
ബസിലുള്ള ജീവനുള്ളതിനെല്ലാം ടിക്കറ്റെടുക്കണമെന്ന് പറഞ്ഞ കണ്ടക്ടർ 30 രൂപ മുഹമ്മദ് അലിയിൽ നിന്നും ഈടാക്കുകയായിരുന്നു. കോഴിക്ക് ടിക്കറ്റെടുക്കാൻ പറ്റില്ലെന്ന് മുഹമ്മദ് അലി പറഞ്ഞെങ്കിലും കണ്ടക്ടർ വിസമ്മതിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
A rooster 🐓is a living being. Ticket is a must to travel in RTC bus.#Telangana pic.twitter.com/XEckxd9bXL
— P Pavan (@PavanJourno) February 8, 2022
Adjust Story Font
16