Quantcast

ആർ.എസ്.എസ് മേധാവിയുടെ സുരക്ഷ വർധിപ്പിച്ചു; ഇനി മോദിക്കും അമിത് ഷാക്കും തുല്യം

ബി.ജെ.പി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മോഹൻ ഭഗവതിന് സുരക്ഷാ വീഴ്ചയുണ്ടായെന്ന് കാണിച്ചാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.

MediaOne Logo

Web Desk

  • Published:

    28 Aug 2024 6:04 AM GMT

RSS chiefs security increased
X

ന്യൂഡൽഹി: ആർ.എസ്.എസ് മേധാവി മോഹൻ ഭഗവതിന്റെ സുരക്ഷ വർധിപ്പിച്ചു. ഇസഡ് പ്ലസിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും സുരക്ഷക്ക് തുല്യമായ അഡ്വാൻസ് സെക്യൂരിറ്റി ലൈസൻ (എ.എസ്.എൽ) കാറ്റഗറിയിലേക്കാണ് ഉയർത്തിയത്. ബി.ജെ.പി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മോഹൻ ഭഗവതിന് സുരക്ഷാ വീഴ്ചയുണ്ടായെന്ന് കാണിച്ചാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.

സി.ഐ.എസ്.എഫിനാണ് നിലവിൽ സുരക്ഷാ ചുമതല. സുരക്ഷ വർധിപ്പിക്കാനുള്ള തീരുമാനം എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

മോഹൻ ഭഗവത് സഞ്ചരിക്കുന്ന വഴികളിൽ ഇനി മുതൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളായിരിക്കും ഏർപ്പെടുത്തുക. പ്രത്യേകം രൂപകൽപ്പന ചെയ്ത ഹെലികോപ്റ്ററുകളിൽ മാത്രമേ യാത്ര അനുവദിക്കൂ. മോഹൻ ഭഗവതിന്റെ താമസ സ്ഥലങ്ങളും പൊതുപരിപാടി നടക്കുന്ന വേദികളുമെല്ലാം ഇനി വൻ സുരക്ഷാ വലയത്തിലായിരിക്കും.

TAGS :

Next Story