Quantcast

'മോഹൻ ഭഗവതിന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചു'; ബി.ജെ.പിയുമായി ഭിന്നതയില്ലെന്ന് ആർ.എസ്.എസ്

യഥാർഥ സംഘപ്രവർത്തകർക്ക് അഹങ്കാരം പാടില്ലെന്ന ഭഗവതിന്റെ വാക്കുകൾ മോദിയേയോ ബി.ജെ.പി നേതാക്കളെയോ ഉദ്ദേശിച്ചല്ലെന്ന് ആർ.എസ്.എസ് വ്യക്തമാക്കി.

MediaOne Logo

Web Desk

  • Published:

    15 Jun 2024 12:56 PM GMT

RSS denies rift with BJP after Mohan Bhagwats true sevak remark
X

ന്യൂഡൽഹി: ബി.ജെ.പിയുമായി അഭിപ്രായ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾ തള്ളി ആർ.എസ്.എസ്. ആർ.എസ്.എസ് തലവൻ മോഹൻ ഭഗവതിന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് ആർ.എസ്.എസ് നേതാവിനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

2014ലും 2019ലും തെരഞ്ഞെടുപ്പിന് ശേഷം നടത്തിയ പ്രസംഗത്തിൽനിന്ന് 2024ൽ ഭഗവത് നടത്തിയ പ്രതികരണത്തിന് കാര്യമായ വ്യത്യാസമില്ല. അദ്ദേഹത്തിന്റെ വാക്കുകൾ അടർത്തിയെടുത്ത് വ്യാഖ്യാനിക്കുകയാണ് ചെയ്തത്. യഥാർഥ സംഘപ്രവർത്തകർക്ക് അഹങ്കാരം പാടില്ലെന്ന ഭഗവതിന്റെ വാക്കുകൾ മോദിയേയോ ബി.ജെ.പി നേതാക്കളെയോ ഉദ്ദേശിച്ചല്ലെന്ന് ആർ.എസ്.എസ് വ്യക്തമാക്കി.

''ഒരു യഥാർഥ കർസേവകൻ അദ്ദേഹത്തിന്റെ മാന്യത കാത്തുസൂക്ഷിക്കുന്നു. അവൻ പ്രവർത്തനത്തിൽ ഔചിത്യം കാണിക്കും. ഞാനാണ് ഇത് ചെയ്തത് എന്ന് അവർ അവകാശപ്പെടാറില്ല''-ഇതായിരുന്നു തിങ്കളാഴ്ച മോഹൻ ഭഗവത് പറഞ്ഞത്.

കഴിഞ്ഞ ദിവസം ആർ.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാറും ബി.ജെ.പിയെ വിമർശിച്ചിരുന്നു. അഹങ്കാരം മൂലം ഭഗവാൻ ശ്രീരാമൻ ബി.ജെ.പിയെ 241 സീറ്റിൽ ഒതുക്കിയെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. വിവാദമായതോടെ അദ്ദേഹം യു ടേൺ അടിച്ചു. ശ്രീരാമനായി നിലകൊണ്ടവർ അധികാരത്തിൽ എത്തിയെന്നാണ് പുതിയ പ്രസ്താവന.

TAGS :

Next Story