Quantcast

വിഭജനത്തിന് ഉത്തരവാദി ജിന്നയല്ല, ആർഎസ്എസ് ആണെന്ന് എസ്ബിഎസ്എഫ് അധ്യക്ഷൻ

ജിന്നയല്ല, ആർഎസ്എസ് ആണ് വിഭജനത്തിന് ഉത്തരവാദി. വിഭജനത്തിൽ കലാശിച്ച ഭിന്നതകൾക്ക് തുടക്കമിട്ടത് സംഘപരിവാറാണ്-രാജ്ഭർ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    11 Nov 2021 1:17 PM GMT

വിഭജനത്തിന് ഉത്തരവാദി ജിന്നയല്ല, ആർഎസ്എസ് ആണെന്ന് എസ്ബിഎസ്എഫ് അധ്യക്ഷൻ
X

ഇന്ത്യാ വിഭജനത്തിന് ഉത്തരവാദി മുഹമ്മദലി ജിന്നയല്ല, ആർഎസ്എസ് ആണെന്ന് സുഹൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്ബിഎസ്പി) നേതാവ് ഓം പ്രകാശ് രാജ്ഭർ. മുഹമ്മദലി ജിന്നയെ ആദ്യ പ്രധാനമന്ത്രി ആക്കിയിരുന്നെങ്കിൽ ഇന്ത്യ വിഭജിക്കപ്പെടില്ലായിരുന്നു എന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രസ്താവന.

ജിന്നയല്ല, ആർഎസ്എസ് ആണ് വിഭജനത്തിന് ഉത്തരവാദി. വിഭജനത്തിൽ കലാശിച്ച ഭിന്നതകൾക്ക് തുടക്കമിട്ടത് സംഘപരിവാറാണ്-രാജ്ഭർ പറഞ്ഞു.

അടൽ ബിഹാരി വാജ്‌പേയി, എൽ.കെ അദ്വാനി, ഗോവിന്ദ് ബല്ലഭ് പന്ത് തുടങ്ങിയവർ ജിന്നയെ പ്രശംസിക്കുകയും സ്വാതന്ത്രസമരത്തിൽ അദ്ദേഹം നടത്തിയ പോരാട്ടത്തെ പുകഴ്ത്തുകയും ചെയ്തിട്ടുണ്ടെന്നും രാജ്ഭർ.

സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും എതാനും ദിവസങ്ങൾക്ക് മുമ്പ് ജിന്നയെ പ്രശംസിച്ചിരുന്നു. ''സർദാർ പട്ടേൽ, രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്‌റു, മുഹമ്മദലി ജിന്ന എന്നിവർ ഒരേ സ്ഥാപനത്തിൽ പഠിച്ച് ബാരിസ്റ്റർ ബിരുദം നേടിയവരാണ്. അവർ എല്ലാവരും ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിന് സഹായിച്ചവരാണ്''-ഹർദോയിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടെ അഖിലേഷ് യാദവ് പറഞ്ഞു.

TAGS :

Next Story