Quantcast

ഡെങ്കിപ്പനി മാറ്റുമെന്ന് കിംവദന്തി; ലിറ്ററിന് 50 രൂപയുള്ള ആട്ടിൻ പാൽ വിൽക്കുന്നത് 1500 ന്

അസുഖം മാറാൻ തേങ്ങാവെള്ളവും കിവിയും പപ്പായ ഇലയും പലരും നിർദേശിക്കുന്നുണ്ട്

MediaOne Logo

Web Desk

  • Published:

    14 Sep 2021 11:38 AM GMT

ഡെങ്കിപ്പനി മാറ്റുമെന്ന് കിംവദന്തി; ലിറ്ററിന് 50 രൂപയുള്ള ആട്ടിൻ പാൽ വിൽക്കുന്നത് 1500 ന്
X

ഡെങ്കിപ്പനി മാറ്റുമെന്ന് കിംവദന്തി പരന്നതോടെ ലിറ്ററിന് 50 രൂപ വിലയുള്ള ആട്ടിൻ പാൽ വിൽക്കുന്നത് 1500 ലേറെ രൂപക്ക്. ഉത്തർപ്രദേശിൽ ഡെങ്കിപ്പനി പടർന്ന് നൂറുകണക്കിന് പേർ മരിക്കുന്നതിനിടെയാണ് അസുഖം ശമിപ്പിക്കുന്നതെന്ന് പ്രചരിപ്പിക്കപ്പെട്ട ആട്ടിൻ പാലിന്റെ വില റോക്കറ്റുപോലെ കുതിച്ചത്. ആട്ടിൻപാൽ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കൂട്ടുമെന്ന തെറ്റിദ്ധാരണയാണ്് വിലവർധനക്ക് കാരണം.

പ്രദേശത്തെ ആയുർവേദ വൈദ്യനാണ് നാട്ടുകാരോട് ആട്ടിൻ പാൽ ഡെങ്കി ചികിത്സയിൽ ഗുണകരമാണെന്ന് പറഞ്ഞത്.

എന്നാൽ ഈ വാദത്തിന് ശാസ്ത്രീയ അടിത്തറയില്ലെന്നാണ് ആരോഗ്യ വകുപ്പിലെ അഡിഷണൽ ഡയറക്ടർ എ.കെ. സിംഗ് പറയുന്നത്. ഡെങ്കിപ്പനി ലക്ഷണങ്ങൾ ഉള്ളവർ യോഗ്യതയുള്ള ഡോക്ടർമാർ നിർദേശിക്കുന്ന മരുന്നുകൾ കഴിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എന്തായാലും ആട്ടിൻ പാൽ വിൽപന തകൃതിയായി നടക്കുകയാണ്. ആവശ്യക്കാർ കൂടിയതിനാൽ പാൽ ലഭ്യമല്ല.

അസുഖം മാറാൻ തേങ്ങാവെള്ളവും കിവിയും പപ്പായ ഇലയും പലരും നിർദേശിക്കുന്നുണ്ട്.

TAGS :
Next Story