Quantcast

മഹാരാഷ്ട്രയിൽ ഭരണ പ്രതിസന്ധി മറികടക്കാൻ തിരക്കിട്ട ചർച്ചകൾ; ഏക്‌നാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കിയുള്ള ഒത്തുതീർപ്പിനും അഘാഡി സഖ്യം

നിലപാട് മയപ്പെടുത്താതെ വിമതർ. മൂന്ന് എംഎൽമാർ കൂടി ഷിൻഡെക്കൊപ്പം

MediaOne Logo

Web Desk

  • Published:

    23 Jun 2022 12:43 AM GMT

മഹാരാഷ്ട്രയിൽ ഭരണ പ്രതിസന്ധി മറികടക്കാൻ തിരക്കിട്ട ചർച്ചകൾ; ഏക്‌നാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കിയുള്ള ഒത്തുതീർപ്പിനും അഘാഡി സഖ്യം
X

മുംബൈ: മഹാരാഷ്ട്രയിൽ ഭരണ പ്രതിസന്ധി മറികടക്കാൻ തിരക്കിട്ട ചർച്ചകൾ. മന്ത്രിസഭാ പുന: സംഘടനക്ക് തയ്യാറാണെന്ന കാര്യം മഹാവികാസ് അഘാഡി സഖ്യം വിമതരെ അറിയിക്കും. എന്നാൽ ബിജെപിക്ക് ശിവസേന പിന്തുണ നൽകണമെന്ന ആവശ്യത്തിൽ നിന്നും വിമതർ പിന്നോട്ട് പോയിട്ടില്ല. മൂന്ന് എംഎൽ എമാർ കൂടി വിമത ക്യാംപിലെത്തിയതോടെ കൂറ്മാറ്റനിരോധന നിയമത്തെ മറികടക്കാൻ ഷിൻഡെക്കും കൂട്ടർക്കുമാകും.

അതിവൈകാരികമായി രാജിവെക്കാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞിട്ടും വിമത എം.എൽ.എമാർ ചർച്ചക്കെത്തിയിട്ടില്ല. സർക്കാറിന് പ്രതിസന്ധി ഉണ്ടാകാതിരിക്കാൻ മന്ത്രിസഭാ വിപുലീകരണവും ആവശ്യമെങ്കിൽ ഷിൻഡെയെ മുഖ്യമന്ത്രി ആക്കാമെന്ന വാഗ്ദാനവും മഹാവികാസ് അഘാഡി സഖ്യം മുന്നോട്ട് വെക്കും. മുഖ്യമന്ത്രി സ്ഥാനമൊഴിയാൻ തയ്യാറായ ഉദ്ധവ് താക്കറെ ഇന്നലെ ഔദ്യോഗിക വസതിയായ വർഷയിൽ നിന്നും പടിയിറങ്ങിയിരുന്നു. വിമത എംഎൽ എമാർ സംസാരിക്കാൻ തയ്യാറാകണമെന്ന നിലപാടിലാണ് ഉദ്ധവ് ഉള്ളത്. എന്നാൽ എൻ.സി.പി, കോൺഗ്രസ് കൂട്ടുകെട്ട് അവസാനിപ്പിച്ച് ബി.ജെ.പിയെ ശിവസേന പിന്തുണക്കണമെന്ന ആവശ്യത്തിൽ ഷിൻഡെയും കൂട്ടരും ഉറച്ചു നിൽകുകയാണ്.

മൂന്ന് എം.എൽ.എമാർ കൂടി ഇന്നലെ വിമത ക്യാംപിനൊപ്പം ചേർന്നതോടെ ഷിൻഡെയെ പിന്തുണക്കുന്നവരുടെ എണ്ണം 37 ആയി. കൂറുമാറ്റ നിരോധന നിയമത്തെ മറികടക്കാനുള്ള സംഖ്യയിലേക്ക് എത്തിയതോടെ വിമതരുടെ നീക്കം ഇനി നിർണായകമാകും. ബി.ജെ.പിയും വിമതരുടെ നീക്കങ്ങൾ നിരീക്ഷിക്കുകയാണ്. പരസ്യമായി പ്രതികരിച്ചിട്ടില്ലെങ്കിലും ചില നേതാക്കൾ വിമതരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. എന്നാൽ 17 എം.എൽ.എമാർ തിരികെ മടങ്ങാൻ സന്നദ്ധത അറിയിച്ചതായി കോൺഗ്രസ് അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും അക്കാര്യത്തിൽ വ്യക്തത ഇല്ല. സമവായ നീക്കങ്ങൾ ഇന്നും തുടരാനാണ് സാധ്യത.

TAGS :

Next Story