Quantcast

യുക്രൈനിന് ഇന്ത്യ മെഡിക്കൽ സഹായം നൽകും; 1396 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചെന്ന് വിദേശകാര്യ മന്ത്രാലയം

ഒഴിപ്പിക്കൽ നടപടികൾ തുടരുകയാണ്. പക്ഷെ യുക്രൈനിൽ കാര്യങ്ങൾ കൂടുതൽ സങ്കീർണമായതിനാൽ സ്ഥിതി ആശങ്കജനമാണെന്നും എങ്കിലും ഒഴിപ്പിക്കൽ ത്വരിതപ്പെടുത്താനായെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

MediaOne Logo

Web Desk

  • Published:

    28 Feb 2022 1:42 PM GMT

യുക്രൈനിന് ഇന്ത്യ മെഡിക്കൽ സഹായം നൽകും; 1396 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചെന്ന് വിദേശകാര്യ മന്ത്രാലയം
X

യുക്രൈനിലേക്ക് ഇന്ത്യ മരുന്നുകൾ എത്തിക്കുമെന്ന് വിദേശകാര്യ വകുപ്പിന്റെ വക്താവ് അരിന്ദം ബഗ്ച്ചി. ഇതുവരെ 1396 ഇന്ത്യൻ പൗരൻമാരെ തിരിച്ചെത്തിച്ചെന്നും അദ്ദേഹം പറഞ്ഞു. അതിർത്തിയിൽ കാത്തുനിൽക്കുന്നവർക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കും. അതിർത്തിയിലേക്ക് നേരിട്ടെത്തരുതെന്നും നിർദേശങ്ങൾ അനുസരിച്ച് മാത്രമേ കാര്യങ്ങൾ ചെയ്യാവൂ എന്നും അദ്ദേഹം പറഞ്ഞു.

സംഘർഷ സാധ്യതയുള്ള സ്ഥലങ്ങളിലുള്ളവർ സുരക്ഷിത സ്ഥാനത്ത് തന്നെ തുടരണം. കിയവിലെയും ഖാർകിവിലെയും സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. കിയവിൽ കർഫ്യൂ നീട്ടിയിട്ടുണ്ട്. കിയവിൽ നിന്നുള്ള ആളുകൾ റെയിൽ മാർഗം പടിഞ്ഞാറൻ ഭാഗത്തേക്ക് നീങ്ങണം. ട്രെയിൻ യാത്രയാണ് കൂടുതൽ സുരക്ഷിതമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

പടിഞ്ഞാറൻ യുകൈനിലെത്താനാണ് വിദ്യാർഥികൾക്ക് നിർദേശം നൽകിയിട്ടുള്ളത്. പക്ഷെ നേരിട്ട് അവിടേക്ക് പോയാൽ വലിയ തിരക്ക് അനുഭവപ്പെടും. അതുകൊണ്ട് നിർദേശം അനുസരിച്ച് മാത്രമേ അങ്ങോട്ട് നീങ്ങാവൂ എന്ന് വിദേശകാര്യവക്താവ് പറഞ്ഞു.

TAGS :

Next Story