ഡൊണാൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്; ഇന്ത്യയെ പ്രതിനിധീകരിച്ച് മന്ത്രി എസ്.ജയശങ്കർ പങ്കെടുക്കും
സന്ദര്‍ശനവേളയില്‍ പുതിയ ഭരണപ്രതിനിധികളുമായും പരിപാടിയില്‍ പങ്കെടുക്കുന്ന വിശിഷ്ട വ്യക്തികളുമായും ജയശങ്കര്‍ കൂടിക്കാഴ്ച നടത്തും
ന്യൂഡല്‍ഹി: ഡൊണൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഇന്ത്യൻ സർക്കാരിനെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പങ്കെടുക്കും. അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ട്രംപ് ചുമതലയേല്‍ക്കുന്നത് ജനുവരി 20നാണ്.
സന്ദര്‍ശനവേളയില്‍ പുതിയ ഭരണപ്രതിനിധികളുമായും പരിപാടിയില്‍ പങ്കെടുക്കുന്ന വിശിഷ്ട വ്യക്തികളുമായും ജയശങ്കര്‍ കൂടിക്കാഴ്ച നടത്തും. സത്യപ്രതിജ്ഞ ചടങ്ങിലേക്ക് നിരവധി ലോക നേതാക്കളെ ക്ഷണിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. അർജന്റീന പ്രസിഡന്റ് ജാവിയർ മിലി, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവർ ക്ഷണം സ്വീകരിച്ചിട്ടുണ്ട്.
അതേസമയം ചടങ്ങിൽ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡന്‍ പങ്കെടുക്കും. 2020ല്‍ ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ അന്ന് പരാജയപ്പെട്ട ട്രംപ് പങ്കെടുത്തിരുന്നില്ല
Next Story
Adjust Story Font
16